WORLD

അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്; നാ​ല് ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ കു​റ്റം​ചു​മ​ത്തി


ടെ​​​​ക്സ​​​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ൽ ഒ​​​​രു സ്ത്രീ ​​​​ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ല് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ​​​​ക്കെ​​​​തി​​​​രേ കു​​​​റ്റം​​​​ചു​​​​മ​​​​ത്തി. മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്തി​​​​നി​​​​ര​​​​ക​​​​ളാ​​​​യ ‌15 സ്ത്രീ​​​​ക​​​​ളെ ഒ​​​​രു വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് കു​​​​റ്റം​​​​ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ച​​​​ന്ദ​​​​ൻ ദാ​​​​സ്റെ​​​​ഡ്ഡി (24), ദ്വാ​​​​ര​​​​ക ഗു​​​​ന്ദ (31), സ​​​​ന്തോ​​​​ഷ് ക​​​​ട്കൂ​​​​രി (31), അ​​​​നി​​​​ൽ മാ​​​​ലെ (37) എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേയാ​​​​ണ് ന​​​​ട​​​​പ​​​​ടി. ടെ​​​​ക്സ​​​​സി​​​​ലെ ഹൂ​​​​സ്റ്റ​​​​ണി​​​​ൽ ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. സം​​​​ഭ​​​​വവു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കൂ​​​​ടു​​​​ത​​​​ൽ അ​​​​റ​​​​സ്റ്റ് ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​ണു പ്രാ​​ദേ​​​​ശി​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. പ്രി​​​​ൻ​​​​സ്റ്റ​​​​ൺ കോ​​​​ളി​​​​ൻ​​​​കൗ​​​​ണ്ടി​​​​യി​​​​ലു​​​​ള്ള ഗി​​​​ൻ​​​​സ്ബ​​​​ർ​​​​ഗ് ലെ​​​​യ്നി​​​​ലെ വീ​​​​ട്ടി​​​​ലാ​​​​ണ് 15 യു​​​​വ​​​​തി​​​​ക​​​​ളും ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​ത്ത ഈ ​​​​വീ​​​​ട്ടി​​​​ൽ വെ​​​​റും​​​​നി​​​​ല​​​​ത്താ​​​​ണു യു​​​​വ​​​​തി​​​​ക​​​​ൾ കി​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​തെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു. സ​​​​ന്തോ​​​​ഷ് ക​​​​ട്കൂ​​​​രി​​​​യും ഭാ​​​​ര്യ​​​​യും ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ൽ ജോ​​​​ലി​​​​ക്കെ​​​​ത്തി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രെ. ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്രി​​​​ൻ​​​​സ്റ്റ​​​​ൺ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണു മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ക​​​​ട്കൂ​​​​രി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നും ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ൾ, ഫോ​​​​ണു​​​​ക​​​​ൾ, പ്രി​​​​ന്‍റ​​​​റു​​​​ക​​​​ൾ, വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.


Source link

Related Articles

Back to top button