WORLD

ചിൻപിംഗുമായി ഓർബൻ കൂടിക്കാഴ്ച നടത്തി


ബെ​​​യ്ജിം​​​ഗ്: ഹം​​​ഗേ​​​റി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ത​​​ർ ഓ​​​ർ​​​ബ​​​ൻ ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പി​​​ംഗുമാ​​​യി യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ന​​​ട​​​ത്തി. റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ലോ​​​ക​​​ശ​​​ക്തി​​​ക​​​ൾ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ചി​​​ൻ​​​പിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഓ​​​ർ​​​ബ​​​ൻ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച റ​​​ഷ്യ​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു​​​മാ​​​യി ച​​​ർ​​​ച​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​മാ​​​സം ഹം​​​ഗ​​​റി​​​ക്കു യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി ല​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ‘സ​​​മാ​​​ധാ​​​നദൗ​​​ത്യം’ എ​​​ന്ന പേ​​​രി​​​ൽ ഓ​​​ർ​​​ബ​​​ന്‍റെ യാ​​​ത്ര​​​ക​​​ൾ. അ​​​തേ​​​സ​​​മ​​​യം, ഓ​​​ർ​​​ബ​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ൾ അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ഓ​​​ർ​​​ബ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ല്ല ഈ ​​​നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഓ​​​ർ​​​ബ​​​നു പു​​​ടി​​​നു​​​മാ​​​യും ചി​​​ൻ​​​പി​​​ംഗു​​​മാ​​​യും ഊ​​​ഷ്മ​​​ളബ​​​ന്ധ​​​മു​​​ണ്ട്. ഓ​​​ർ​​​ബ​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ റ​​​ഷ്യ സ്വാ​​​ഗ​​​തം ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം, ഹം​​​ഗ​​​റി​​​ക്ക് മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും വ​​​ൻ​​​ശ​​​ക്തി​​​ക​​​ളാ​​​ണ് അ​​​തു ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്നു​​​മാ​​​ണു യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.


Source link

Related Articles

Back to top button