ഫൈ​​ന​​ൽ ചി​​ത്രം ഇ​​ന്ന്


ഡോ​​ർ​​ട്ട്മു​​ണ്ട്: യു​​വേ​​ഫ യൂ​​റോ ക​​പ്പ് 2024 ഫു​​ട്ബോ​​ളി​​ന്‍റെ ഫൈ​​ന​​ൽ ചി​​ത്രം ഇ​​ന്ന​​റി​​യാം. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് അ​​ർ​​ധ​​രാ​​ത്രി 12.30ന് ​​ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മി ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടും നെ​​ത​​ർ​​ല​​ൻ​​ഡ്സും ഏ​​റ്റു​​മു​​ട്ടും. 2020 യൂ​​റോ ക​​പ്പ് ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​ണ് ഇം​​ഗ്ല​​ണ്ട്. യൂ​​റോ​​യി​​ൽ എ​​ത്തി​​യ ക​​ളി​​ക്കാ​​രു​​ടെ മൂ​​ല്യം​​വ​​ച്ചു​​ നോ​​ക്കി​​യാ​​ൽ ഇം​​ഗ്ല​​ണ്ടി​​നെ പി​​ന്ത​​ള്ളാ​​ൻ മ​​റ്റു ടീ​​മു​​ക​​ൾ​​ക്കു ക​​ഴി​​യി​​ല്ല. ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം, ബു​​ക്കാ​​യൊ സാ​​ക്ക, ഫി​​ൽ ഫോ​​ഡ​​ൻ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മൂ​​ല്യ​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ക​​രു​​ത്ത്. എ​​ന്നാ​​ൽ, ആ ​​ക​​രു​​ത്ത് ക​​ള​​ത്തി​​ൽ ഇ​​തു​​വ​​രെ പ്ര​​ക​​ടി​​പ്പി​​ക്കാ​​ൻ ഇം​​ഗ്ല​​ണ്ടി​​നു സാ​​ധി​​ച്ചി​​ല്ല. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​തി​​രേ അ​​വ​​സാ​​നം ക​​ളി​​ച്ച ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​രു ജ​​യം മാ​​ത്ര​​മാ​​ണ് ഇം​​ഗ്ല​​ണ്ടി​​നു നേ​​ടാ​​ൻ സാ​​ധി​​ച്ച​​ത്. നാ​​ലെ​​ണ്ണ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ നാ​​ലു സ​​മ​​നി​​ല വ​​ഴ​​ങ്ങി. യൂ​​റോ, ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ടവേ​​ദി​​ക​​ളി​​ലാ​​യി ഇ​​രു​​ടീ​​മും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങു​​ന്ന നാ​​ലാ​​മ​​ത് മ​​ത്സ​​ര​​മാ​​ണി​​ത്. യൂ​​റോ​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ നാ​​ലാം സെ​​മി​​യാ​​ണ്. അ​​തേ​​സ​​മ​​യം, യൂ​​റോ സെ​​മി ഫൈ​​ന​​ൽ ക​​ട​​ന്പ​​യി​​ൽ​​ത്ത​​ട്ടി വീ​​ഴു​​ന്ന പ​​തി​​വാ​​ണ് നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നു​​ള്ള​​ത്. ഇ​​തു​​വ​​രെ അ​​ഞ്ചു സെ​​മിഫൈ​​ന​​ൽ ക​​ളി​​ച്ച​​തി​​ൽ ഒ​​രു പ്രാ​​വ​​ശ്യം മാ​​ത്ര​​മാ​​ണ് നെ​​ത​​ർ​​ല​​ൻ​​ഡ്സ് ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്, 1988ൽ. ​​അ​​ന്ന് യൂ​​റോ ചാ​​ന്പ്യ​ന്മാ​​രു​​മാ​​യി. ഓ​​റ​​ഞ്ചീ​​സി​​ന്‍റെ ആ​​റാം യൂ​​റോ​​ സെ​​മിയാ​​ണ്. നെ​​ത​​ർ​​ല​​ൻ​​ഡ്സ് ഗ്രൂ​​പ്പ് ഡി ​​നെ​​ത​​ർ​​ല​​ൻ​​ഡ്സ് 2-1 പോ​​ള​​ണ്ട് നെ​​ത​​ർ​​ല​​ൻ​​ഡ്സ് 0-0 ഫ്രാ​​ൻ​​സ് നെ​​ത​​ർ​​ല​​ൻ​​ഡ്സ് 2-3 ഓ​​സ്ട്രി​​യ പ്രീ​​ക്വാ​​ർ​​ട്ട​​ർ നെ​​ത​​ർ​​ല​​ൻ​​ഡ്സ് 3-0 റൊ​​മാ​​നി​​യ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സ് 2-1 തു​​ർ​​ക്കി ഇം​​ഗ്ല​​ണ്ട് ഗ്രൂ​​പ്പ് സി ​​ഇം​​ഗ്ല​​ണ്ട് 1-0 സെ​​ർ​​ബി​​യ ഇം​​ഗ്ല​​ണ്ട് 1-1 ഡെ​ന്മാ​ർ​​ക്ക് ഇം​​ഗ്ല​​ണ്ട് 0-0 സ്ലോ​​വേ​​നി​​യ പ്രീ​​ക്വാ​​ർ​​ട്ട​​ർ ഇം​​ഗ്ല​​ണ്ട് 2-1 സ്ലോ​​വാ​​ക്യ ക്വാ​​ർ​​ട്ട​​ർ ഇം​​ഗ്ല​​ണ്ട് 1 (5)-(3) 1 സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്


Source link

Exit mobile version