പാരീസ് ഒളിന്പിക്സിൽ പതാകയേന്താൻ സിന്ധു, കമാൽ

പാരീസ് ഒളിന്പിക്സിൽ ഇന്ത്യയുടെ ദേശീയ പതാകവാഹകരായി ബാഡ്മിന്റണ്‍ വനിതാ താരം പി.വി. സിന്ധുവിനെയും ടേബിൾ ടെന്നീസ് പുരുഷതാരം ശരത് കമാലിനെയും തെരഞ്ഞെടുത്തു. ഈ മാസം 26നു നടക്കുന്ന പാരീസ് ഒളിന്പിക്സ് ഉദ്ഘാടനചടങ്ങിലെ പരേഡിയിൽ ഇന്ത്യയുടെ ദേശീയപതാക ഇരുവരും ചേർന്നു കൈയിലേന്തും. തുടർച്ചയായ രണ്ട് ഒളിന്പിക്സ് (2016ൽ വെള്ളി, 20202ൽ വെങ്കലം) മെഡൽ നേടിയ ഏക ഇന്ത്യൻ വനിതാ താരമാണ് സിന്ധു. പുരുഷന്മാരിൽനിന്ന് ശരത് കമാൽ ദേശീയപതാക വഹിക്കുമെന്ന് ഐഒഎ മാർച്ചിൽത്തന്നെ തീരുമാനിച്ചിരുന്നു. ചീഫ് ഡി മിഷനായി ബോക്സിംഗ് ഇതിഹാസം മേരി കോമിനു പകരം 2012 ലണ്ടൻ ഒളിന്പിക്സ് വെങ്കല മെഡൽ ജേതാവായ ഷൂട്ടിംഗ് താരം ഗഗൻ നരേംഗിനെ നിയോഗിച്ചു. മേരി കോം വ്യക്തിപരമായ കാരണങ്ങളാൽ ചീഫ് ഡി മിഷൻ തസ്തികയിൽനിന്നു രാജിവച്ച പശ്ചാത്തലത്തിലാണ് പകരമായി ഗഗൻ നരേംഗിനെ നിയോഗിക്കുന്നതെന്ന് ഇന്ത്യൻ ഒളിന്പിക് അസോസേയിഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ അറിയിച്ചു.
Source link