ബൈക്ക് യാത്രയ്‌ക്കിടെ അമ്മയുടെ കൈയിൽ നിന്ന് വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ആലപ്പുഴ: ബൈക്ക് യാത്രയ്‌ക്കിടെ അമ്മയുടെ കൈയിൽ നിന്ന് വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ണഞ്ചേരി പൂവത്തിൽ അസ്ലമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃപിതാവിന്റെ ബൈക്കിന് പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കൈയിൽ നിന്നാണ് കുഞ്ഞ് വീണത്.

റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം. തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്.


Source link

Exit mobile version