‘ഗുഡ് ബൈ ഡാഡി. എല്ലാ പാർട്ടികൾക്കും നന്ദി’; പിതാവിന്റെ വേർപാടിൽ ജിനു ജോസഫ്
‘ഗുഡ് ബൈ ഡാഡി. എല്ലാ പാർട്ടികൾക്കും നന്ദി’; പിതാവിന്റെ വേർപാടിൽ ജിനു ജോസഫ്
മനോരമ ലേഖിക
Published: July 09 , 2024 03:15 PM IST
1 minute Read
നടൻ ജിനു ജോസഫിന്റെ പിതാവ് എം.ജെ ജോസഫ് അന്തരിച്ചു. 84 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. അന്ത്യചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് എറണാകുളം സെന്റ്.മേരീസ് ബസിലിക്കയിൽ നടക്കും.
‘ഗുഡ് ബൈ ഡാഡി’ എന്നായിരുന്നു പിതാവിന്റെ മരണ വിവരം പങ്കുവച്ച് ജിനു സമൂഹമാധ്യമത്തിൽ കുറിച്ചത്. “ഗുഡ് ബൈ ഡാഡി. എല്ലാ പാർട്ടികൾക്കും നന്ദി,” ജിനു കുറിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും ജിനുവിന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലൂടെ ചലച്ചിത്രരംഗത്തെത്തിയ ജിനു ജോസഫ് ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രമാണ് ജിനുവിന്റെ ഏറ്റവും പുതിയ ചിത്രം.
English Summary:
Actor Jinu Joseph’s father MJ Joseph passed away. He was 84 years old. It ended on Tuesday morning. The last rites will be held at St. Mary’s Basilica, Ernakulam on Wednesday at 3 pm.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 4eiu20dcokc6bf3ml326d2ro0m mo-entertainment-movie f3uk329jlig71d4nk9o6qq7b4-list
Source link