സത്യൻ അന്തിക്കാട്–മോഹൻലാൽ ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങും
സത്യൻ അന്തിക്കാട്–മോഹൻലാൽ ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങും | Mohanlal, Sathyan Anthikkad
സത്യൻ അന്തിക്കാട്–മോഹൻലാൽ ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങും
മനോരമ ലേഖിക
Published: July 09 , 2024 04:37 PM IST
1 minute Read
ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. നവംബർ അവസാനമോ ഡിംബർ ആദ്യ വാരമോ ആകും ചിത്രീകരണം തുടങ്ങുക.
സത്യൻ അന്തിക്കാട് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരെന്നു വ്യക്തമല്ല. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൻറെ തിരക്കഥ സോനു ടി.പി.യാണ്. നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് സോനു.
യുവ സംഗീതജ്ഞൻ ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം. അതിരൻ, സൂഫിയും സുജാതയും എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അനു മൂത്തേടത്ത് ആണ് ക്യാമറ. കൊച്ചി, പുനെ എന്നിവിടങ്ങളിലാകും ചിത്രീകരണം.
English Summary:
Sathyan Anthikad-Mohanlal film will start shooting in November
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sathyananthikad 74se90986idpuilh55h5006jh1
Source link