KERALAMLATEST NEWS

പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സർക്കാരിന് കഴിഞ്ഞില്ല: ജോസ്

കോട്ടയം : ഇടതുമുന്നണിയെ സ്‌നേഹിക്കുന്നവരും, അനുഭാവികളും അകന്നതാണ് ലോക്‌സഭ തിരഞ്ഞെടുപ്പില കനത്ത പരാജയത്തിന് കാരണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.

ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സർക്കാരിന് കഴിഞ്ഞില്ല. പരാജയത്തിന് കൂട്ടുത്തരവാദിത്തമാണുള്ളത്. മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. മുഖ്യമന്ത്രി തോമസ് ചാഴികാടനെ വേദിയിലിരുത്തി വിമർശിച്ചത് പരാജയ കാരണമായി പാർട്ടി കാണുന്നില്ല.

ഈഴവ വോട്ടുകൾ ബി.ജെ.പി യിലേക്കും, ബി.ജെ.പി വോട്ടുകൾ യു.ഡിഎഫിലേക്കും പോയതാണ് കോട്ടയത്തെ തോൽവിക്കിടയാക്കിയത്. എല്ലാവരും കൂടിയാലോചിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തിരുത്തൽ വരുത്തണം. യു.ഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ലെന്നും കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button