ദിലീപ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ; ഭ.ഭ.ബ ചിത്രീകരണം ഉടൻ | Dileep new movie
ദിലീപ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ; ഭ.ഭ.ബ ചിത്രീകരണം ഉടൻ
മനോരമ ലേഖിക
Published: July 09 , 2024 02:30 PM IST
1 minute Read
ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഭ.ഭ.ബ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ 14ന് കോയമ്പത്തൂരിൽ ആരംഭിക്കും. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. അഭിനേതാക്കളായ ഫാഹിം സഫറും നൂറിൻ ഷരീഫും ചേർന്നാണ് സിനിമയുടെ കഥ ഒരുക്കുന്നത്.
ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, ബാലു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, തമിഴ് താരം റെഡിൻ കിങ്സ്ലി എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ കൊറിയോഗ്രഫർ സാൻഡി മാസ്റ്ററും ഈ ചിത്രത്തിൽ കൈകോർക്കുന്നു.
വിനീതിന്റെ അസിസ്റ്റന്റ് ആയി സിനിമയിലെത്തിയ ധനഞ്ജയ് ശങ്കർ പുലിമുരുഗനിൽ വൈശാഖിന്റെ സംവിധാന സഹായി ആയും പ്രവർത്തിച്ചിട്ടുണ്ട്. ജേക്കബിന്റെ സ്വർഗരാജ്യം, ലവ് ആക്ഷൻ ഡ്രാമ, ഹൃദയം, ഫിലിപ്സ്, എങ്കിലും ചന്ദ്രികെ തുടങ്ങിയ സിനിമകളും സംവിധാന സഹായി ആയി പ്രവർത്തിച്ചു. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത നാളെയാണ് മംഗലം എന്ന മ്യൂസിക് വിഡിയോ വൈറലായിരുന്നു.
English Summary:
Vineeth Srinivasan in Dileep film; BBA shooting soon
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 5bbv5l2u42e9l5k1ejor7ub2c7 mo-entertainment-movie mo-entertainment-movie-dileep f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vineethsreenivasan
Source link