കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. യുക്രൈനിലെ ഏറ്റവുംവലിയ കുട്ടികളുടെ ആശുപത്രിയടക്കം തകര്‍ത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി നടത്തിയ സന്ദർശനത്തിലാണ് വിമര്‍ശനം.റഷ്യന്‍ ആക്രമണത്തില്‍ 37-ഓളം പേര്‍ മരിച്ചിരുന്നു. റഷ്യന്‍ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദര്‍ശിച്ചത് ‘വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവും’ ആണ് ഉണ്ടാക്കിയതെന്ന് സെലെന്‍സ്‌കി വിമര്‍ശിച്ചു.
Source link