KERALAMLATEST NEWS

ജമ്മുവിലെ ഭീകരാക്രമണം; പിന്നിൽ പാകിസ്ഥാൻ,​ ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങൾ

കത്‌വ: ജമ്മു കാശ്‌മീരിലെ കത്‌വ ജില്ലയിലെ മച്ചേദി മേഖലയിൽ ഇന്നലെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനാണെന്ന സംശയം ബലപ്പെടുന്നു. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നാണ് റിപ്പോർട്ട്.

പ്രദേശവാസികളുടെ സഹായത്തോടെയാണ് ഭീകരർ സ്ഥലം നിരീക്ഷണം നടത്തിയതെന്നും റിപ്പോർട്ട് ഉണ്ട്. സെെനിക വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്ത ശേഷം അടുത്ത കാട്ടിലേക്ക് ഓടി മറഞ്ഞ ഭീകരർക്കായി തെരച്ചിൽ ഇപ്പോഴും നടക്കുകയാണ്. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. ആറ് സൈനികർക്ക് പരിക്കേറ്റിരുന്നു.

കത്വയിൽ നിന്ന് 150 കിലോമീറ്റർ അകലെ കരസേനയുടെ ഒമ്പത് കോർപ്‌സ് യൂണിറ്റിന്റെ പരിധിയിൽ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. റോന്തുചുറ്റുകയായിരുന്ന സൈനിക വാഹനങ്ങളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടന്ന പ്രദേശത്ത് ശരിയായ റോഡ് ഇല്ലാത്തതിനാൽ തന്നെ വാഹനങ്ങൾ വളരെ വേഗത കുറച്ചാണ് സഞ്ചരിച്ചത്.

ഇത് മനസിലാക്കിയ ഭീകരരാണ് ആക്രമണം നടത്തിയത്. നൂതന ആയുധങ്ങളായ എം 4 കാർബൺ റെെഫിളുകളും സ്ഫോടക വസ്തുക്കളും ആക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

48 മണിക്കൂറിനിടെ ജമ്മു മേഖലയിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലായ് ഏഴിന് രജൗരി ജില്ലയിലെ മജകോട്ട് മേഖലയിൽ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.കഴിഞ്ഞ ശനിയാഴ്ച കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമ്യത്യു വരിച്ചിരുന്നു. എട്ട് ഭീകരരെയാണ് സെെന്യം വധിച്ചത്.


Source link

Related Articles

Back to top button