മോസ്‌കോ: വിനോദ ചാനലുകളിലെ സ്ഥിരം വീഡിയോ ഉള്ളടക്കമാണ് സെലിബ്രിറ്റികളുടെ വീട്ടിലേക്കുള്ള ഹോം ടൂര്‍. ചിലപ്പോള്‍ ഇത്തരം വീഡിയോകള്‍ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു ‘ഹോം ടൂര്‍’ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എന്നാല്‍, ഇത് തീര്‍ത്തും ഔദ്യോഗികമായ ഹോം ടൂറാണെന്ന് മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീട് കാണാനെത്തിയ അതിഥി. ആതിഥേയനാകട്ടെ റഷ്യയുടെ ഭരണത്തലവൻ സാക്ഷാല്‍ വ്‌ളാദിമിര്‍ പുതിനും. ഗോള്‍ഫ് ക്ലബ്ബുകളില്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ഗോള്‍ഫ് കാര്‍ട്ട് എന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിലാണ് ഇരുവരും വീടും പരിസരവും ചുറ്റിക്കണ്ടത്. പുതിന്‍തന്നെയാണ് ഗോള്‍ഫ് കാര്‍ട്ട് ഡ്രൈവ് ചെയ്ത് മോദിയെ കൊണ്ടുനടന്ന് കാഴ്ചകള്‍ കാണിച്ചത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ പ്രതിനിധിസംഘത്തിലെ രണ്ടുപേരും ഉണ്ടായിരുന്നു.
Source link