CINEMA

'അച്ഛന്റെ അടുത്ത സിനിമ മോഹൻലാലുമായി'; സന്തോഷം പങ്കിട്ട് അനൂപ് സത്യൻ

‘അച്ഛന്റെ അടുത്ത സിനിമ മോഹൻലാലുമായി’; സന്തോഷം പങ്കിട്ട് അനൂപ് സത്യൻ | Mohanlal

‘അച്ഛന്റെ അടുത്ത സിനിമ മോഹൻലാലുമായി’; സന്തോഷം പങ്കിട്ട് അനൂപ് സത്യൻ

മനോരമ ലേഖകൻ

Published: July 09 , 2024 10:01 AM IST

1 minute Read

ഒരിക്കൽക്കൂടി കൈകോർക്കാനൊരുങ്ങി സത്യൻ അന്തിക്കാടും മോഹൻലാലും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാൻ നായകനാകുന്ന ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യും. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ പങ്കുവച്ചത്. 

‘അച്ഛന്റെ അടുത്ത സിനിമ’ എന്ന കമന്റോടു കൂടി സത്യൻ അന്തിക്കാടും മോഹൻലാലും ആന്റണി പെരുമ്പാവൂരും കൂടി നിൽക്കുന്ന ചിത്രം അനൂപ് സത്യൻ പങ്കുവച്ചു. സത്യൻ അന്തിക്കാടിന്റെ ഫോണിൽ കൗതുകത്തോടെ നോക്കി നിൽക്കുന്ന മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ് ചിത്രത്തിൽ. 

2015ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചത്. മോഹൻലാലും മഞ്ജു വാരിയരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രമെത്തുന്നത്. 2022ൽ ജയറാം–മീര ജാസ്മിൻ എന്നിവരൊന്നിച്ച ‘മകൾ’ എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

English Summary:
Mohanlal Teams Up with Sathyan Anthikad Again: Sneak Peek into the Upcoming Blockbuster

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 70jdive4rc7o4qnelo20urjfub mo-entertainment-movie-anoop-sathyan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-sathyananthikad


Source link

Related Articles

Back to top button