WORLD
മോദി-പുതിൻ ചർച്ച: റഷ്യന്‍ സൈന്യത്തില്‍ അകപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ ധാരണ
മോസ്‌കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് വ്‌ളാദ്മിര്‍ പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കി. റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ധാരണ ഉണ്ടായത്. തിങ്കളാഴ്ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റിന്റെ വസതിയിലാണ് മോദിയും പുതിനും കൂടിക്കാഴ്ച നടത്തിയത്. മോദിയെ പുതിന്‍ സ്വാഗതം ചെയ്തു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്യുകയുമുണ്ടായി. ഇരുവരും സ്വകാര്യകൂടിക്കാഴ്ച നടത്തിയ ശേഷം അത്താഴവിരുന്നിലും പങ്കെടുത്തു.
Source link