KERALAMLATEST NEWS

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പി​ടി​യി​ൽ

ആലപ്പുഴ: കോടതിയിലേയ്‌ക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പറവൂരി​ലെ പണിതീരാത്ത വീട്ടിൽ നിന്ന് പുന്നപ്ര പൊലീസ് പിടികൂടി. പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ നിരവധി ക്രി​മിനൽ കേസുകളി​ലെ പ്രതിയായ തിരുവല്ല നെടുംപുറം കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസാണ് (29) പിടിയിലായത്.

കഴി​ഞ്ഞ 4നാണ് സുരക്ഷയ്‌ക്കായി നിയോഗിച്ച രണ്ടു പൊലീസുകാരെ വെട്ടിച്ച് റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലറ്റി​ന്റെ ജനൽകമ്പി ഇളക്കി മാറ്റി ഇയാൾ രക്ഷപ്പെട്ടത്. പറവൂർ ജംഗ്ഷന് സമീപത്തെ വില്ലേജ് ഓഫീസിനടുത്തുള്ള കെട്ടിടത്തിൽ വിലങ്ങുമായി ഒരാളെ കണ്ടത് നാട്ടുകാ‌‌ർ അറി​യി​ച്ചതനുസരി​ച്ച് പുന്നപ്ര എസ്.ഐ ആനന്ദിന്റെ നേതൃത്വത്തിൽ പൊലീസെത്തി ടെറസിൽ ഉറങ്ങി​ക്കി​ടക്കുകയായി​രുന്ന പ്രതിയെ പി​ടി​കൂടുകയായി​രുന്നു. നാല് ദിവസമായി ഭക്ഷണമില്ലാതെ കിടന്ന പ്രതി വിശന്നപ്പോൾ ടെറസിൽ എഴുന്നേറ്റു നിന്നതാണ് പ്രദേശവാസികൾ കണ്ടത്.


Source link

Related Articles

Back to top button