KERALAMLATEST NEWS
കലാനിലയം നാടകവേദി വീണ്ടും അരങ്ങിലേക്ക്

കൊച്ചി: ‘കലാനിലയം സ്ഥിരം നാടകവേദി” നൂതന ദൃശ്യ ശ്രാവ്യ മികവോടെ വീണ്ടും മടങ്ങിവരുന്നു. ഏരീസ് ഗ്രൂപ്പാണ് ‘ഏരീസ് കലാനിലയം ആർട്സ് ആൻഡ് തിയേറ്റർ പ്രൈവറ്റ് ലിമിറ്റഡ്” എന്നപേരിൽ കലാനിലയത്തെ പുനരുജ്ജീവിപ്പിക്കുകയെന്ന് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയിയും അറിയിച്ചു. ഡോൾബി അറ്റ്മോസ് ശബ്ദമികവിൽ ‘രക്തരക്ഷസ് രണ്ടാംഭാഗം” പ്രദർശിപ്പിച്ച് അടുത്തമാസം കൊടുങ്ങല്ലൂരിൽ അരങ്ങേറ്റം കുറിക്കും. തിയേറ്ററിന്റെ കാൽനാട്ടുകർമ്മം കഴിഞ്ഞദിവസം നടന്നു. കലാകാരന്മാരെ പരിശീലിപ്പിക്കുന്ന സർവകലാശാലയായി കലാനിലയത്തെ ഉയർത്താനും ലക്ഷ്യമുണ്ട്.ഏരീസ് കലാനിലയം ഡയറക്ടർ ബോർഡ് അംഗം വിയാൻ മംഗലശേരിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link