ഇന്നത്തെ നക്ഷത്രഫലം, ജൂലൈ 9, 2024
മേടക്കൂറുകാർക്ക് ഇന്ന് പിരിമുറുക്കം വർധിക്കാനിടയുണ്ട്. ഇത് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും. ചില രാശിക്കാർക്ക് ഇന്ന് സാധാരണയിലും തിരക്ക് കൂടുതലുള്ള ദിവസമായിരിക്കും. ബിസിനസിലെ മാറ്റങ്ങൾ ഗുണം ചെയ്യുന്ന രാശിക്കാരുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. തൊഴിൽ സംബന്ധമായി നടത്തുന്ന യാത്രകൾ ഗുണം ചെയ്യും. ചിലർക്ക് തൊഴിൽ സാഹചര്യങ്ങളും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. നിങ്ങൾക്ക് ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കുക ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടം രാശിയിലെ വിദ്യാർത്ഥികൾക്ക് ഇന്ന് കഠിനാധ്വാനം കൂടുതൽ വേണ്ട ദിവസമാണ്. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. പ്രതികൂല സാഹചര്യങ്ങളിൽ സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. കോപം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അമിത സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവിടുന്നത് പിരിമുറുക്കം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവം രാശിക്കാർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. പലതരം തിരക്കുകൾക്കിടയിലും പ്രണയ പങ്കാളിക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തും. വൈകുന്നേരം ചില സന്തോഷകരമായ വാർത്തകൾ നിങ്ങളെ തേടിവരും. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. ജോലിസ്ഥലത്ത് ജാഗ്രത കൈവിടരുത്. നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഇതുവഴി ഭാവിയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)വിദ്യാർഥികൾ പഠനത്തിൽ നിന്ന് വ്യതിചലിക്കാനിടയുണ്ട്. പഠനത്തിൽ ഏകാഗ്രതയുടെങ്കിൽ മാത്രമേ വിജയം കൈവരിക്കാനാകൂ. ബിസിനസിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്രദമാക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. ഇന്ന് ഉച്ചതിരിഞ്ഞ് ചില പ്രധാന വിവരങ്ങൾ ഫോണിലൂടെ ലഭിക്കാനിടയുണ്ട്. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴി നിങ്ങൾക്ക് നേട്ടമുണ്ടാകും. അപകടകരമായ ജോലികളിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ജോലിസ്ഥലത്ത് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും. ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്. വൈകുന്നേരം സാമൂഹിക പരിപാടികളുടെ ഭാഗമാകാനിടയുണ്ട്. മാതാപിതാക്കളെ സേവിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുത്. സന്താനങ്ങൾ മുഖേന സന്തോഷത്തിന് വകയുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)ബിസിനസിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും. ഇത്തരം മാറ്റങ്ങൾ വഴി ഭാവിയിൽ വലിയ നേട്ടങ്ങൾ ലഭിക്കുന്നതാണ്. ഏറെക്കാലമായി ചില ബന്ധുക്കളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇന്ന് ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഒപ്പം നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താനും ശ്രദ്ധിക്കുക.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നി രാശിക്കാർക്ക് ഇന്ന് വളരെ തിരക്കേറിയ ദിവസമായിരിക്കും. പൂർണ്ണ ഹൃദയത്തോടെ ചെയ്യുന്ന ജോലികളിൽ നിന്ന് നേട്ടമുണ്ടാകും. ഇത് മനസിന് സന്തോഷം നൽകുകയും ചെയ്യും. പഴയ ചില പ്രശ്നങ്ങൾ ഇന്ന് അവസാനിക്കാനിടയുണ്ട്. ബിസിനസിൽ സത്യസന്ധത പുലർത്തുക. പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങളെ സഹായിക്കാൻ ആളുകൾ മുമ്പോട്ട് വരും. തൊഴിൽ സംബന്ധമായി നടത്തുന്ന യാത്രകൾ നിങ്ങൾക്ക് ഗുണം ചെയ്യും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമല്ല. ആരോഗ്യം മോശമാകാനിടയുണ്ട്. അതിനാൽ ചെറിയ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്. വൈദ്യ സഹായം ആവശ്യമുള്ള സാഹചര്യങ്ങളിൽ സ്വീകരിക്കാനും മടി കാണിക്കരുത്. തൊഴിൽ രംഗത്ത് നിങ്ങളുടെ ടീം വർക്കിന് തക്കതായ പ്രതിഫലം ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സമയം അനുകൂലമല്ല. പ്രണയ ജീവിതം നയിക്കുന്നവർക്ക് സമയം നല്ലതാണ്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചിക രാശിയിലെ ബിസിനസ് ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകുന്ന ദിവസമാണ്. എന്നിരുന്നാലും ബിസിനസ് രംഗത്ത് എതിരാളികൾ വർധിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരോഗതി ഉണ്ടാകുന്നതിനുള്ള സൂചനകളുണ്ട്. ഇന്ന് ശുഭകരമായ ചില കാര്യങ്ങൾ നടന്നേക്കാം. ഇന്ന് സമൂഹത്തിൽ സ്വാധീനമുള്ളവരെ കണ്ടുമുട്ടാം. ഇവരുടെ ഇടപെടൽ മൂലം ചില ആശങ്കകൾ ഇല്ലാതാകും. ജോലികളിൽ നേട്ടമുണ്ടാകാനിടയുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ബിസിനസ് ആവശ്യങ്ങൾക്കായി ചില യാത്രകൾ വേണ്ടി വരും. ഇത് നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. ബിസിനസ് രംഗത്ത് എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. ദാമ്പത്യ ജീവിതം നയിക്കുന്നവർക്ക് ഗുണകരമായ സമയമാണ്. പങ്കാളിയിൽ നിന്ന് എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് പിന്തുണ ലഭിക്കും. പരിചയസമ്പന്നരായ ആളുകളിൽ നിന്നുള്ള ഉപദേശം നിങ്ങളുടെ ബിസിനസ്സിന് പ്രയോജനകരമാകും. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് ഇന്ന് ജോലി സമ്മർദ്ദം കൂടുതലായിരിക്കും. എന്നിരുന്നാലും പ്രാധാന്യമനുസരിച്ച് ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ സംസാരത്തിൽ മാധുര്യം നിലനിർത്താൻ ശ്രദ്ധിക്കുക. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജീവിതപങ്കാളിയ്ക്കായി എന്തെങ്കിലും പ്രത്യേക സമ്മാനം വാങ്ങാം. വിദ്യാർഥികൾ അധ്യാപകരുടെ നിർദ്ദേശങ്ങൾ പാലിച്ച് മുമ്പോട്ട് നീങ്ങുക.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ഇന്ന് ചെലവുകൾ വർധിക്കാനിടയുണ്ട്. ഒരു സുഹൃത്തിയായി പ്രത്യേക സമ്മാനം വാങ്ങാനിടയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് മാത്രം ചെലവുകൾ നടത്തുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല സഹകരണത്തിൽ മുമ്പോട്ട് പോകും. എതിരാളികൾ നിങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിക്കാനിടയുണ്ട്. ബിസിനസിൽ പരിചയ സമ്പന്നരായവരോട് സംസാരിക്കുന്നത് നിങ്ങൾക്ക് നേട്ടം നൽകും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)അനാവശ്യ ചെലവുകൾ ഒഴിവാക്കാനുള്ള നിങ്ങളുടെ ശ്രമം വിജയം കാണും. കുടുംബത്തോടൊപ്പം സമയം ചെലവിടും. ഇത് കുടുംബാംഗങ്ങൾക്കും സന്തോഷം നൽകും. ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രത കൂടുതൽ വേണ്ട ദിവസമാണ്. വളരെക്കാലമായി മുടങ്ങി കിടന്നിരുന്ന ചില ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. സന്താനങ്ങളുടെ ഭാവിയുടെ ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കും. ശ്രദ്ധിച്ചില്ലെങ്കിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
Source link