മോസ്‌കോ: ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട അദ്ദേഹം വൈകിട്ട് 5.10-ഓടെയാണ് മോസ്‌കോയിലെത്തിയത്. ചൊവ്വാഴ്ച മോസ്‌കോയില്‍ നടക്കുന്ന 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് മുന്നോടിയായി പുതിന്‍ ഇന്ന് മോദിക്ക് അത്താഴവിരുന്ന് നല്‍കും.റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍, ഡെനിസ് മന്‍ടുറോവാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മോദിയെ ഹോട്ടലിലേക്ക് കൊണ്ടുപോയ കാറിലും ഡെനിസ് ഒപ്പമുണ്ടായിരുന്നു. ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ് റഷ്യ സന്ദര്‍ശിച്ച വേളയില്‍, അദ്ദേഹത്തെ സ്വീകരിച്ചത് റഷ്യയുടെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററേക്കാള്‍ മുതിര്‍ന്ന ഫസ്റ്റ് ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ എത്തിയത് ശ്രദ്ധേയമാണ്.
Source link