വനിത ഉദ്യോഗസ്ഥർക്കെതിരേ 126 അതിക്രമമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥകൾക്കെതിരെ മൂന്ന് വർഷത്തിനിടെ 126 അതിക്രമങ്ങൾ വനിത ശിശുവികസന വകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അതിക്രമങ്ങൾ തടയുന്നതിന് വകുപ്പ് തലത്തിൽ രൂപീകരിച്ച ഇന്റേണൽ കമ്മിറ്റികൾ 100 പരാതികൾ പരിശോധിച്ച് പരിഹരിച്ചു. കൂടുതൽ പരാതികൾ തിരുവനന്തപുരത്താണ്-31. 27 എണ്ണം പരിഹരിച്ചു. മറ്റിടങ്ങളിലെ പരാതികൾ: ഏറണാകുളം- 15 (പരിഹാരം-10), തൃശൂർ- 14(പരിഹാരം-13), മലപ്പുറം-10 (പരിഹാരം-6).

വനിതകൾക്കെതിരായ അതിക്രമം തടയുന്നതിന് സർക്കാർ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റികൾ രൂപീകരിക്കും. പോഷ് പോർട്ടലിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം. പരാതികൾ ഇന്റേണൽ കമ്മിറ്റികൾ പരിശോധിച്ച്, വകുപ്പ് തലത്തിൽ നടപടിയെടുക്കേണ്ടവയാണെങ്കിൽ കളക്ടർക്കും വകുപ്പ് മേധാവിക്കും റിപ്പോർട്ട് നൽകും. പൊലീസ് അന്വേഷണം ആവശ്യമുള്ളവ അതത് സ്റ്റേഷനുകൾക്ക് കൈമാറും.


Source link

Exit mobile version