സിന്നർ ക്വാർട്ടറിൽ
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം റാങ്ക് ജാനിക് സിന്നർ ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ താരം 6-2, 6-4, 7-6(11-9)ന് യുഎസിന്റെ ബെൻ ഷെൽട്ടണെ തോൽപ്പിച്ചു. പരിക്കിനെത്തുടർന്ന് ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ് പിന്മാറിയതോടെ ഡാനിൽ മെദ്വദേവ് ക്വാർട്ടറിലെത്തി. നാലാം റാങ്ക് താരം അലക്സാണ്ടർ സ്വരേവ് പുറത്തായി. അമേരിക്കയുടെ ടെയ് ലർ ഫ്രിട്സ് 4-6, 7-6(7-4), 6-4, 7-6(7-3), 6-3ന് സ്വരേവിനെ പരാജയപ്പെടുത്തി. യുഎസിന്റെ ടോമി പോൾ, ലോറെൻസോ മസേറ്റി എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു. ഗഫ് പുറത്ത് വനിതാ സിംഗിൾസിൽ ലോക രണ്ടാം റാങ്ക് അമേരിക്കയുടെ കൊക്കോ ഗഫിനെ സ്വന്തം നാട്ടുകാരി എമ്മ നവാരോ പ്രീക്വാർട്ടറിൽ അട്ടിമറിച്ചു. 19-ാം റാങ്കുകാരിയായ നവാരോയോട് 6-4, 6-3നാണ് ഗഫ് തോറ്റത്. ന്യൂസിലൻഡിന്റെ ലുലു സുനിനോട് തോറ്റ് എമ്മ റാഡകാനു പുറത്തായി. നാലാം റാങ്ക് താരം എലെന റിബാകിന ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ എതിരാളി അന്ന കലിൻസ്കയ പിന്മാറിയതോടെയാണ് കസാഖിസ്ഥാന്റെ റിബാകിനയുടെ ക്വാർട്ടർ പ്രവേശനം. 6-3, 3-0ന് കസാഖ് താരം മുന്നിൽ നിൽക്കേയാണ് പരിക്കിനെത്തുടർന്ന് റഷ്യൻ താരം പിന്മാറിയത്. എലീന സ്വിറ്റോലിന ക്വാർട്ടറിൽ കടന്നു.
Source link