ബംഗാളികളെയും വെല്ലും,​ ലഭിക്കുന്നത് 900 രൂപ വരെ,​ ഇവർക്ക് പ്രിയം ഈ സംസ്ഥാനത്തെ തൊഴിലാളികളെ

ഒരു ഏക്കറിന് കരാർ വ്യവസ്ഥയിലുള്ള കൂലി- 4500 രൂപ.

ചിറ്റൂർ: കാർഷിക മേഖലയിൽ പണികൾ ആരംഭിച്ചതോടെ നടീൽ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നും കർഷക തൊഴിലാളികളെത്തി. നല്ലേപ്പിള്ളി മേഖലയിൽ തമിഴ്നാട് കടലൂർ ജില്ലയിൽ നിന്നുള്ള കർഷകത്തൊഴിലാളികളാണ് എത്തിയിട്ടുള്ളത്. സ്ത്രീ-പുരുഷ തൊഴിലാളികളടങ്ങിയ 18 അംഗ സംഘമാണ് നല്ലേപ്പിള്ളിയിൽ താമസിച്ച് കർഷകരുടെ നടീൽ പണികളെടുക്കുന്നത്.

മറ്റ് വിവിധ പ്രദേശങ്ങളിലും തമിഴ് തൊഴിലാളികൾ എത്തിയിട്ടുണ്ട്. ഒരു ഏക്കറിന് 4500 രൂപയാണ് കരാർ വ്യവസ്ഥയിലുള്ള കൂലി. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ ഇവർ പണിയെടുക്കും. 18 പേരിൽ 5 പേർ പുരുഷ തൊഴിലാളികളാണ്. ഞാറുപറിക്കൽ, കടത്തൽ, കണ്ടങ്ങളിൽ വിന്യസിക്കൽ എന്നീ പണികൾ ഇവർ ചെയ്യും. ഒരു ദിവസം 6 ഏക്കറോളം സ്ഥലത്ത് നടീൽ നടത്തുമെന്ന് ഇവർ പറഞ്ഞു. ബംഗാളികളുടെ നടീലിനെ വെല്ലുന്ന തരത്തിലാണ് ഇവരുടെ ജോലി. ജോലി സമയവും പണിയിലുള്ള വേഗതയും അനുസരിച്ച് 800-900 രൂപ വരെ കൂലി ലഭിക്കും. ഞാറു ചരിച്ച് വെച്ച് നടീൽ നടത്തുന്നതാണ് ഇവരുടെ രീതി. അതുകൊണ്ട് ചിനപ്പുകൾ കൂടുതൽ ഉണ്ടാകുന്നതിനാൽ കൂടുതൽ വിളവു ലഭിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.

ചിറ്റൂർ, നല്ലേപ്പിള്ളി മേഖലയിൽ കൃഷി പണികൾ ഒരേ സമയത്ത് ആരംഭിക്കുന്നതിനാൽ ഇവിടെ തൊഴിലാളികളെ ആവശ്യത്തിനു ലഭ്യമല്ല. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ ഏറെ ആശ്വാസമാണ്

വി.രാജൻ, കെ.രാമചന്ദ്രൻ, കർഷകർ.


Source link
Exit mobile version