KERALAMLATEST NEWS
സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. ചിദംബരം നിര്യാതനായി

തിരുവനന്തപുരം: സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. ചിദംബരം (രവി-74 ,റിട്ടയേഡ് എക്ണോമിക് ടൈംസ് ) ഡൽഹിയിൽ നിര്യാതനായി. ഗാന്ധാരി അമ്മൻ കോവിൽ (ജി.എൻ.ആർ.എ-13) ടി.സി 25/43(1) ‘ഗോകുല’ത്തിൽ പരേതനായ സി.നടരാജ പിള്ളയുടേയും ഗോമതി അമ്മാളിന്റെയും മകനാണ്. സംസ്കാരം ഇന്ന് രാവിലെ പത്തിന് തൈക്കാട് ശാന്തികവാടത്തിന് സമീപത്തെ സമുദായ ശ്മശാനത്തിൽ നടക്കും. സഹോദരങ്ങൾ: എൻ.സരസ്വതി അമ്മാൾ (ഗാന്ധാരി അമ്മൻകോവിൽ), ജി.ഉമാദേവി (കുളച്ചൽ), എൻ.ശിവപ്രസാദ് (വഴുതക്കാട്), എൻ.രാജ്മോഹൻ (ചെന്നൈ), എൻ.ചന്ദ്രശേഖരൻ (കോഴിക്കോട്), എൻ.ഗിരീഷ്കുമാർ (ബംഗളുരു).
Source link