പാവറട്ടി (തൃശൂർ): വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടിപറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവിഭദ്രയാണ് മരിച്ചത്. വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിൽ ദർശനത്തിന് എത്തിയതായിരുന്നു കുടുംബം. മതിലിനടുത്ത് കുട്ടികൾ കളിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ദേവിഭദ്രയുടെ സഹോദരൻ കാശിനാഥന്റെ (9)യും മറ്റൊരു കുട്ടിയുടെയും പുറത്തും മതിലിന്റെ ഭാഗങ്ങൾ വീണെങ്കിലും പരിക്ക് സാരമുള്ളതല്ല. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link