BUSINESS

നികുതിയിൽ ഇളവ്, ശമ്പളം കൂടും, എഫ്‌ഡി ഇട്ടവർക്കും സന്തോഷം? എന്തുകൊണ്ട് ഈ ബജറ്റ് ഏവരും ഉറ്റുനോക്കുന്നു?

എന്തുകൊണ്ട് ഈ കേന്ദ്ര ബജറ്റ് ഏവരും ഉറ്റുനോക്കുന്നു – Union Budget | Nirmala Sitaraman | Manorama Premium

എന്തുകൊണ്ട് ഈ കേന്ദ്ര ബജറ്റ് ഏവരും ഉറ്റുനോക്കുന്നു – Union Budget | Nirmala Sitaraman | Manorama Premium

നികുതിയിൽ ഇളവ്, ശമ്പളം കൂടും, എഫ്‌ഡി ഇട്ടവർക്കും സന്തോഷം? എന്തുകൊണ്ട് ഈ ബജറ്റ് ഏവരും ഉറ്റുനോക്കുന്നു?

ജോർജ് കുരുവിള

Published: July 08 , 2024 03:59 PM IST

3 minute Read

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ലോക്സഭയിൽ‍ നിർമല സീതാരാമൻ അവതരിപ്പിക്കാൻ തയാറെടുക്കവേ വിവിധ മേഖലകളിൽ പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ എന്തൊക്കെയാവും?

ഓഹരി വിപണിയെ ആശങ്കയിലാഴ്ത്തുന്ന ആ ‘നികുതി’ തീരുമ‌ാനവും സർക്കാരെടുക്കുമോ?

യുവാക്കളുടെ ഉൾപ്പെടെ വിശ്വാസം വീണ്ടെടുക്കാൻ ബജറ്റിലൂടെ മോദിസർക്കാരിനു സാധിക്കുമോ? സാമ്പത്തിക വിദഗ്ധരായ വിവേക് കൃഷ്ണ ഗോവിന്ദും ജോർജ് മാമ്പിള്ളിയും വിലയിരുത്തുന്നു. ഒപ്പം ബജറ്റിനെ അടുത്തറിയാനുള്ള വാക്കുകളും പരിചയപ്പെടാം.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (File Photo by PTI)

‘‘ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്ര സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കും’’. 2024 ഫെബ്രുവരിയിൽ ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കുകള്‍. തുടർഭരണമെന്ന ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു ഈ വാക്കുകൾ. മുന്നിൽ വെല്ലുവിളികൾ ഏറെയാണെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തണം, അതേസമയം വ്യക്തമായ കാഴ്ച്ചപ്പാടും വേണം. ജൂലൈ 23നാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ലോക്സഭയിൽ‍ നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
മാസവരുമാനക്കാർ, കർഷകർ, വ്യവസായികൾ, ഓഹരി വിപണി തുടങ്ങി സമസ്ത മേഖലകളും ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിലൂടെ യുവാക്കളുടെ വിശ്വാസം വീണ്ടെടുക്കാനും മോദിസർക്കാർ ബജറ്റിലൂടെ ശ്രമിക്കും. രാജ്യത്ത് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനം വ്യവസായ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നും പ്രതീക്ഷയുണ്ട്. ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാവുന്നത് എന്തെല്ലാമാണ്? വിദഗ്ദ്ധർ പ്രതികരിക്കുകയാണിവിടെ.

mo-legislature-unionbudget mo-politics-leaders-nirmalasitharaman mo-business-unionfinanceminister george-kuruvila 2a5ugvpicb43jl5o3pk9s36b5m-list mo-premium-news-premium 55e361ik0domnd8v4brus0sm25-list u8r87gucgcaks9javch5igu4s mo-news-common-mm-premium mo-premium-sampadyampremium


Source link

Related Articles

Back to top button