മഹാലക്ഷ്മി സങ്കൽപം, ശുക്ര പ്രീതി; ഐശ്വര്യവും സമൃദ്ധിയും നൽകുന്ന വെള്ളിയാഭരണങ്ങൾ
മഹാലക്ഷ്മി സങ്കൽപം, ശുക്ര പ്രീതി; ഐശ്വര്യത്തിനും സമൃദ്ധിക്കുമായി വെള്ളി ഇങ്ങനെ ധരിക്കാം
അഷ്ടലക്ഷ്മി പട്ടാഭിരാമൻ
Published: July 08 , 2024 11:48 AM IST
Updated: July 08, 2024 12:46 PM IST
1 minute Read
വെള്ളിആഭരണം ധരിക്കുന്നതിലൂടെ ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം.
Image Credit : Gilitukha / Istockphoto
ജ്യോതിഷപരമായി വെള്ളി ആഭരണങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. വെളുത്ത നിറമുള്ള വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ജാതകപ്രകാരം ചന്ദ്രന്റെ അനിഷ്ഠ സ്ഥിതിമൂലം ക്ലേശിക്കുന്നവർ വെള്ളി ആഭരണം ധരിച്ചാൽ ദോഷകാഠിന്യം കുറഞ്ഞിരിക്കും. വെള്ളി ആഭരണധാരണം മനുഷ്യരിലെ അമിത ക്രോധം നിയന്ത്രിച്ച് മാനസിക സുഖം പ്രദാനം ചെയ്യുമെന്ന് ജ്യോതിഷ പണ്ഡിതർ പറയുന്നു. ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും പ്രദാനം ചെയ്യുന്ന ഒരു ലോഹമാണ് വെള്ളി. വെള്ളിയെ മഹാലക്ഷ്മിയായാണ് സങ്കൽപ്പിക്കുന്നത്. വെള്ളി പാദസരങ്ങൾക്ക് സൗന്ദര്യത്തിന് ഉപരിയായി ആരോഗ്യപരമായ ഗുണങ്ങളുണ്ട്. അത് ചില പ്രഷർ പോയിന്റുകളെ ഉത്തേജിപ്പിക്കുന്നു എന്നാണ് അക്യുപഞ്ചർ പറയുന്നത്. വെള്ളി പാദസരങ്ങൾ ആരോഗ്യപരമായ ഗുണങ്ങളോടൊപ്പം നെഗറ്റീവ് എനർജി ഒഴിവാക്കി പോസിറ്റീവ് എനർജി വർധിപ്പിക്കുന്നു. വെള്ളി സ്വാഭാവിക സൂക്ഷ്മജീവികളുടെ വളർച്ച കുറയ്ക്കുകയും കാൽ ശുചിത്വം വർധിപ്പിക്കുകയും ചെയ്യുന്നു.
ശരീരത്തിന് ഹാനികരമല്ലാത്ത ഒരു ലോഹമാണ് വെള്ളിയെന്നു വൈദ്യശാസ്ത്രവും പറയുന്നുണ്ട്. ചില മരുന്നുകളിലും മെഡിക്കൽ ഉപകരണങ്ങളിലും വെള്ളി ചേർക്കാറുണ്ട് .അണുനാശന സ്വഭാവം വെള്ളിക്കുണ്ട് .വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശരീരത്തിലെ നീർവീഴ്ച ,സന്ധിവാതം എന്നിവ കുറയ്ക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു. സ്ത്രീകൾ കാൽവിരലിൽ വെള്ളി മിഞ്ചി അണിയുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വെള്ളി ആഭരണങ്ങൾ ഭൂമിയിൽനിന്നുള്ള പോസിറ്റീവ് എനർജിയെ ആവാഹിച്ച് സ്ത്രീയുടെ പ്രത്യുൽപാദനചക്രം ക്രമമാക്കുന്നു.
കുഞ്ഞുങ്ങൾക്ക് വെള്ളിപ്പാത്രത്തിൽ ഭക്ഷണം കൊടുത്താൽ ജലദോഷസംബന്ധമായ അസുഖങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. ചുരുക്കത്തിൽ വെള്ളി എന്ന ലോഹത്തിന് മനുഷ്യജീവിതത്തിലും ശരീരത്തിലും ഒട്ടനവധി പ്രാധാന്യമുണ്ട്.
English Summary:
Astrological and Medical Advantages of Silver Jewelry
30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 4r5iamfshablg608qjjlpbejvt mo-astrology-belief 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-lifestyle-jewellery mo-business-silver
Source link