ശനി വക്രഗതിയിൽ; ദോഷം അലട്ടില്ല, പരിഹാരം ഇങ്ങനെ
ശനി വക്രഗതിയിൽ ; ദോഷം അലട്ടില്ല, പരിഹാരം ഇങ്ങനെ | Shani Dosha Remedy | ജ്യോതിഷം | Astrology | Manorama Online
ശനി വക്രഗതിയിൽ; ദോഷം അലട്ടില്ല, പരിഹാരം ഇങ്ങനെ
ഗൗരി
Published: July 08 , 2024 10:26 AM IST
Updated: July 08, 2024 10:58 AM IST
1 minute Read
ശനിദോഷം അലട്ടില്ല ; സർവദോഷശാന്തിക്കായി ഈ പരിഹാരം
Image Credit : AstroVed.com / Shutterstock
ശനിദോഷത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. ‘കണ്ടകശ്ശനി കൊണ്ടേ പോകൂ’ എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?. 2024 ജൂൺ 30 നു ശനി വക്രഗതിയിലേക്കു മാറിയതിനാൽ ദോഷാനുഭവങ്ങൾ പൊതുവെ കുറഞ്ഞിരിക്കും. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം ബാധിക്കുകയിമില്ല.
എനിക്ക് ശനിമാറ്റം ദോഷമാണ് അല്ലെങ്കിൽ കണ്ടകശ്ശനിയാണെന്നൊക്കെ സ്വയം പരിതപിക്കാതെ ശനി പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമമായ ദോഷപരിഹാരമാണ്.
നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ് എന്നിവ ഒഴിവാക്കുക, അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക…എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രം നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമാണ്.
ശനിയുടെ മാറ്റം മൂലം ദോഷമുള്ളവർ നിത്യവും ശനീശ്വരനെ പ്രാർഥിക്കുന്നത് അനുകൂല ഫലം നൽകും. അർഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം.
‘നീലാഞ്ജനസമാഭാസംരവിപുത്രം യമാഗ്രജംഛായാ മാര്‍ത്താണ്ഡ സംഭൂതംതം നമാമി ശനൈശ്ചരം’
അർഥം : നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.
ഈ ശനീശ്വര മന്ത്രം നിത്യവും പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയശേഷം മൂന്ന് തവണ ജപിക്കുന്നതാണ് നന്ന്.
68rdhnkq6ivujhbjhad3778uvg 30fc1d2hfjh5vdns5f4k730mkn-list mo-religion-lord-shani mo-astrology-manthram 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-dosha mo-astrology-remedy
Source link