WORLD
അറ്റകുറ്റപ്പണിക്കിടെ ഇറാന്റെ മിസൈല്‍ വാഹക യുദ്ധക്കപ്പല്‍ മുങ്ങി

ടെഹ്‌റാന്‍: അറ്റകുറ്റപ്പണിക്കിടെ ഇറാന്റെ മിസൈല്‍വാഹകശേഷിയുള്ള യുദ്ധക്കപ്പല്‍ മുങ്ങി. ഹോര്‍മുസ് കടലിടുക്കിനു സമീപമുള്ള തുറമുഖത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സഹന്ദ് എന്ന യുദ്ധക്കപ്പല്‍ മുങ്ങിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.അറ്റകുറ്റപ്പണിക്കിടെ ടാങ്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബാലന്‍സ് നഷ്ടമായാണ് കപ്പല്‍ മുങ്ങിയത്. ആഴം കുറവായതിനാല്‍ കപ്പല്‍ തിരിച്ചെടുക്കാനാവുമെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Source link