KERALAMLATEST NEWS

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം

കുട്ടനാട് : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ഒക്ടോബർ 4ന് തുടങ്ങി 13ന് സമാപിക്കും. 4ന് രാവിലെ 8 മുതൽ സംഗീതാർച്ചന, ഭരതനാട്യം, ഡാൻസ്, കഥകളി, തിരുവാതിര, ഓട്ടൻതുള്ളൽ, ചാക്യർകൂത്ത്, പാഠകം, കുച്ചുപ്പുടി, ഉപകരണ സംഗീതം തുടങ്ങിയവ അരങ്ങേറും.എല്ലാ ദിവസവും വൈകിട്ട് കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭ സംഗീതജ്ഞരുടെ സംഗീതാരാധന,നൃത്ത പരിപാടിയും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന പ്രതിഭകൾക്ക് ചക്കുളത്തുകാവ് ട്രസ്റ്റ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. സംഗീതാർച്ചനയിലും നൃത്ത പരിപാടിയിലും മറ്റും പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ഷേത്ര ഓഫീസുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെട്ട് പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ: 0477-2213550, 9188311000,+91 70129 94843


Source link

Related Articles

Back to top button