ഉത്സവ പ്രതീതി ജനിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. ബ്ലൂ ചിപ് ഓഹരികൾ കൊത്തിപ്പെറുക്കാൻ ആഭ്യന്തര-വിദേശ ഫണ്ടുകൾ കാണിച്ച ഉത്സാഹം സെൻസെക്സിനെ 80,000ലേക്കു കൈപിടിച്ചുയർത്തി. നിഫ്റ്റി 24,400ന്റെ മാധുര്യത്തിലാണ്. ബോംബെ സൂചിക 963 പോയിന്റ് മുന്നേറി. 313 പോയിന്റ് നേട്ടവുമായി നിഫ്റ്റി ഒപ്പത്തിനൊപ്പം ചുവടുവച്ചു. രണ്ടു സൂചികയും ഒരു ശതമാനത്തിൽ അധികം പ്രതിവാര നേട്ടത്തിലാണ്. 2024ൽ ആദ്യമായി അഞ്ചാഴ്ചകളിൽ തുടർച്ചയായി സൂചിക മുന്നേറി. ഈ വർഷം സെൻസെക്സ് 7756 പോയിന്റും നിഫ്റ്റി 2592 പോയിന്റും വർധിച്ചു. പോയവാരം അഞ്ചിൽ നാലു ദിവസവും നിഫ്റ്റി റിക്കാർഡ് പുതുക്കിയപ്പോൾ സെൻസെക്സ് മുന്നുതവണ റിക്കാർഡ് ഭേദിച്ചു. റാലി തുടരും സാന്പത്തിക-വ്യാവസായിക മേഖലയിലെ ഉണർവ് ബുൾ റാലി തുടരുമെന്നതിന്റെ സൂചനയാണ്. മികച്ച മണ്സൂണ്കൂടി കണക്കിലെടുത്താൽ മുന്നേറ്റത്തിനു വേഗത ഇരട്ടിക്കും. പുതിയ കേന്ദ്രബജറ്റ് വിപണിസൗഹൃദമായാൽ വർഷാന്ത്യത്തിനു മുന്പേ സെൻസെക്സ് 90,000 പോയിന്റ് കൈപ്പിടിയിൽ ഒതുക്കിയാലും അത്ഭതപ്പെടാനില്ല. നിഫ്റ്റി കൂടുതൽ മികവു പ്രദർശിപ്പിച്ചു. 24,010ൽനിന്ന് തുടക്കത്തിൽ അല്പം താഴ്ന്നശേഷമുള്ള കുതിപ്പിൽ 24,334ലെ ആദ്യ പ്രതിരോധം തകർത്ത് 24,401 വരെ ഉയർന്നു പുതിയ റിക്കാർഡ് സ്ഥാപിച്ചു. മുൻവാരം വ്യക്തമാക്കിയ പ്രതിരോധത്തിലും 10 പോയിന്റ് കുറഞ്ഞ് 24,323ലാണ് സൂചിക. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 24,485-24,647നെ ഈ വാരം ലക്ഷ്യമാക്കും. തിരുത്തൽ സംഭവിച്ചാൽ 24,076ലും 23,829ലും താങ്ങുണ്ട്. ഡെയ്ലി ചാർട്ടിലെ മറ്റു സാങ്കേതികവശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പരാബൊളിക്, എംഎസിഡി എന്നിവ ബുള്ളിഷാണ്. അതേസമയം സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ്, സ്റ്റോക്കാസ്റ്റിക്ക് സ്ലോ എന്നിവ ഓവർബോട്ട് മാത്രമല്ല, ഓവർ ഹീറ്റുമണ്. ഈ സാഹചര്യത്തിൽ ഏതവസരത്തിലും തിരുത്തൽ പ്രതീക്ഷിക്കണം. ഇതു പുതിയ നിക്ഷേപത്തിന് അവസരമൊരുക്കും. കുതിപ്പിനു സാധ്യത നിഫ്റ്റി ജൂലൈ സീരീസിൽ ഓപ്പറേറ്റർമാർ പുതിയ ബൈയിംഗിന് ഉത്സാഹിച്ചതോടെ 24,131ൽനിന്ന് 24,419 വരെ ഉയർന്നു, വാരാന്ത്യം 24,386 ലാണ്. ഓപ്പണ് ഇന്ററസ്റ്റ് 156 ലക്ഷം കരാറുകളിൽനിന്ന് 157.7 ലക്ഷമായതു കണക്കിലെടുത്താൽ 24,100ലെ സപ്പോർട്ട് നിലനിൽക്കുവോളം 24,500-24,750ലേക്ക് ഉയരാൻ സാധ്യത. മുൻവാരം സൂചിപ്പിച്ചതു ശരിവച്ച് സെൻസെക്സ് നിക്ഷേപകരെ അക്ഷരാർഥത്തിൽ മോഹിപ്പിച്ചു. സൂചിക ചരിത്രത്തിൽ ആദ്യമായി 80,000 മറികടന്നു. സെൻസെക്സ് 70,000ൽനിന്ന് 80,000ലേക്കു സഞ്ചരിക്കാൻ 139 പ്രവൃത്തിദിനങ്ങളാണു വേണ്ടിവന്നത്. 10,000 പോയിന്റ് ദൂരം സൂചിക റിക്കാർഡ് വേഗത്തിൽ മറികടന്നു. അതേസമയം, 10,000 പോയിന്റിൽനിന്ന് 40,000ലേക്ക് ഉയരാൻ 14 വർഷം വേണ്ടിവന്നു; 40,000ൽനിന്ന് 80,000ലേക്ക് സഞ്ചരിക്കാൻ അഞ്ചു വർഷവും. സെൻസെക്സ് 79,032ൽനിന്ന് 80,140ലെ പ്രതിരോധം തകർത്ത് 80,392.64 വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ചശേഷം വാരാന്ത്യം 79,996 പോയിന്റിലാണ്. ഈ വാരം 80,521ലെ പ്രതിരോധം തകർത്താൽ 81,046നെ ലക്ഷ്യമാക്കും. വില്പനസമ്മർദം ഉടലെടുത്താൽ 79,342-78,688ൽ താങ്ങുണ്ട്. രൂപയ്ക്ക് ഇടിവ് ഡോളറിനു മുന്നിൽ രൂപ 83.39ൽനിന്ന് 83.49ലേക്കു ദുർബലമായി. 83.10-83.70 റേഞ്ചിൽ രൂപ ഈ വാരം നീങ്ങാം. ഡോളർ സൂചിക 106 മറികടക്കാനുള്ള ശ്രമം പരാജയപ്പെട്ടതു കുത്തനെയുള്ള ഇടിവിനു കാരണമായി. വാരാന്ത്യം 104.88ൽ നിലകൊള്ളുന്ന സൂചികയ്ക്ക് 104.60ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 104ലേക്കു പതിക്കും. ഇതു രൂപയുടെ മൂല്യം 83ലേക്കു ശക്തമാക്കാം. വിദേശഫണ്ടുകൾ 2426.15 കോടി രൂപയുടെ വില്പനയും 9300.81 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ 4565.68 കോടി വാങ്ങലും 4950.97 കോടി രൂപയുടെ വില്പനയും നടത്തി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപം ഈ വർഷം ഒരു ലക്ഷം കോടി മറികടന്ന് 1,03,934 കോടി രൂപയായി. ഏപ്രിലിലും മേയിലും അവർ വില്പനക്കാരായിരുന്നെങ്കിലും ജൂണിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. ഈ മാസം ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, ദക്ഷിണകൊറിയ വിപണികളിലും അവർ നിക്ഷേപകരാണ്. സ്വർണം തിളങ്ങും രാജ്യാന്തര സ്വർണം വീണ്ടും 2400 ഡോളറിനെ ലക്ഷ്യമാക്കുന്നു. യുഎസ് തൊഴിൽമേഖലയിലെ പ്രതിസന്ധിയും ഡോളർസൂചികയിലെ തളർച്ചയും നിക്ഷേപകരെ ആകർഷിക്കും. ഫെഡറൽ റിസർവ് സെപ്റ്റംബറിൽ പലിശ പുതുക്കുമെന്ന വിലയിരുത്തൽ സ്വർണത്തിനു തിളക്കം സമ്മാനിക്കാം. വാരാന്ത്യം 2392 വരെ ഉയർന്ന സ്വർണം 2388 ഡോളറിലാണ്.

Source link