കിതച്ച് ഏലം വിപണി

കട്ടപ്പന: രാജ്യത്ത് ഏറ്റവുമധികം ആദായം നൽകുന്ന നാണ്യവിളയായ ഏലക്ക കോടതി കയറുന്നു. ഏലക്ക ലേല കേന്ദ്രങ്ങളിൽ കായ് പതിയുന്നതുമായി ( പൂളിംഗ്) ബന്ധപ്പെട്ടാണ് കേസ്. കഴിഞ്ഞ മാസം ആറിന് സ്പൈസസ് ബോർഡ് ഇറക്കിയ, ലേല കേന്ദ്രങ്ങളിൽ പതിയുന്ന ലോട്ടുകളിൽ 25 ശതമാനത്തിൽ കൂടുതൽ അളവ് വ്യാപാരികൾക്ക് പതിയാൻ അവസരം നിഷേധിച്ച ഉത്തരവിനെതിരേ വ്യാപാരികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സ്പൈസസ് ബോർഡ് നിയമമനുസരിച്ച് കർഷകർക്കാണ് കായ് ലേലത്തിൽ പതിയാൻ അവകാശമുള്ളതെന്നാണ് കർഷകരുടെ വാദം. പ്രത്യേക പരിഗണന നൽകിയാണ് പതിവിന്റെ 25 ശതമാനംവരെ വ്യാപാരികൾക്കു പതിക്കാൻ അനുമതി നൽകിയിരിക്കുന്നതത്രേ. സ്പൈസസ് ബോർഡിന്റെ ഉത്തരവ് ചോദ്യം ചെയ്ത് വ്യാപാരികൾ കോടതിയെ സമീപിച്ചതോടൊപ്പം കേരള വ്യാപാരികൾ ലേലം ബഹിഷ്കരിക്കുകയും ചെയ്തു. ഇതോടെ ഏലം വിപണി കൂപ്പുകുത്തിയിരിക്കുകയാണ്. ഈ വർഷം ഉണ്ടായ വരൾച്ചയും ഉഷ്ണവും ഏലത്തിന്റെ ഉദ്പാദനം പകുതിയിലേറെ കുറച്ചിട്ടുണ്ട്. പകുതിയോളം പ്രദേശത്തെ ചെടിയും ഉണങ്ങിനശിച്ചു. ഉദ്പാദനക്കുറവും കൃഷി നാശവും ഉണ്ടായസ്ഥിതിക്ക് വില ഉയരേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല. വ്യാപാരികളുടെ ബഹിഷ്കരണമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാപാരികൾ ലേല കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന കായ് തരം തിരിച്ച് മുന്തിയ ഇനം ( വലിപ്പത്തിലും കളറിലും ) പുറത്തു വിറ്റ്, മാറ്റ് കുറഞ്ഞവ വീണ്ടും ലേലത്തിൽ പതിഞ്ഞ് ശരാശരി വില കുറയ്ക്കുകയാണെന്നാണ് കർഷകരുടെയും കർഷക സംഘടനകളുടെ പരാതി. ഇതിനുള്ള പരിഹാരമായാണ് സ്പൈസസ് ബോർഡ് വ്യാപാരികളുടെ പതിവിന് (പൂളിംഗ്) നിയന്ത്രണം കൊണ്ടുവന്നത്. വ്യാപാരികളുടെ പതിവിനുള്ള നിയന്ത്രണം പിൻവലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കേസ് കോടതിയിലായതോടെ നിലവിൽ എടുക്കുന്ന വിളവ്, വില ഇടിച്ചാണ് തമിഴ്നാട് വ്യാപാരികൾ വാങ്ങുന്നത്. അതാണ് ഇപ്പോഴത്തെ വിലയിടിവിനുകാരണം. കിലോയ്ക്ക് 2500 രൂപ വരെ ഈ സീസണിൽ ശരാശരി വില വന്ന കായ് ഇപ്പോൾ 2000 രൂപയ്ക്കു താഴെയാണ് വിൽപന നടക്കുന്നത്. ഓഗസ്റ്റിൽ ആരംഭിക്കേണ്ട പുതിയ വിളവെടുപ്പുസീസണ് ഇക്കുറി രണ്ടു മാസത്തോളം വൈകാനും സാധ്യത ഉള്ളപ്പോഴാണ് ഇത്രയും വിലയിടിവ് അനുഭവപ്പെടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ നഷ്ടവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് ചെറികിട, നാമമാത്ര കർഷകരാണ്. ഇവർക്ക് കായ് വിറ്റുമാത്രമേകൃഷികാര്യങ്ങളും വീട്ടുകാര്യങ്ങളും നടത്താനാകു. അതിനാൽ കിട്ടുന്ന വിലയക്ക് കായ് വിൽക്കാൻ ഇവർ നിർബന്ധിതരാകും. കേരള വ്യാപാരികൾ കൂടി മാർക്കറ്റിൽ എത്തിയാലെ വ്യാപാര മത്സരം ഉണ്ടാകു. ഏലത്തിന്റെ ഉത്പാദനച്ചെലവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഉത്പാദനം വർധിക്കുപ്പോൾ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് വളം കീടനാശിനി കച്ചവടക്കാരാണ്. ഏലത്തിന്റെ വളത്തിനും കീടനാശിനിക്കും ഏലത്തിന്റെ വില ഉയരുന്നതിനനുസരിച്ച് കന്പനികൾ വില കൂട്ടുകയാണ്. കൂട്ടിയ വില ഏലക്കായുടെ വില താഴുന്പോൾ കുറയ്ക്കുന്നുമില്ല. അതിനാൽ കായുടെ വില കുറയുന്പോൾ കർഷകർക്ക് നഷ്ടം സംഭവിക്കും.

Source link