കീവ്: യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു ലക്ഷം പേർക്കു വൈദ്യുതിയില്ലാതായി. വൈദ്യുതവിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ, റഷ്യയിലെ വെറോണിഷ് നഗരത്തിൽ യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആയുധസംഭരണ കേന്ദ്രത്തിനു തീപിടിച്ചു. വെടിവച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഡിപ്പോയിൽ പതിച്ച് തീപിടിത്തമുണ്ടായെന്നാണു റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ മിസൈലുകളും ഷെല്ലുകളും സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് യുക്രെയ്ൻ പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
Source link