കൊച്ചി: ഒരു പുത്തന്‍ ഐഫോണ്‍ വാങ്ങണമെന്ന ആഗ്രഹം, അല്ലെങ്കില്‍ മുന്തിയ ഇനം ലാപ്‌ടോപ്, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി സാധനങ്ങള്‍. കൈയില്‍ കാശ് തികയില്ലെന്ന് കരുതി ഇതൊന്നും വാങ്ങിക്കുകയെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ട. വേഗം കൊച്ചിയിലേക്ക് വിട്ടോളു. മേല്‍പ്പറഞ്ഞ സാധനങ്ങളും പട്ടികയില്‍ പറയാത്ത മറ്റ് നിരവധി സാധനങ്ങളും കുറഞ്ഞ വിലയില്‍ ലേലത്തില്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് കൊച്ചി വിമാനത്താവള അധികൃതര്‍.
സിയാല്‍ അധികൃതരാണ് വിമാനത്താവളത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് കിട്ടാതെ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ലേലത്തിന് വയ്ക്കുന്നത്. ജൂലായ് 17ന് നടക്കുന്ന ലേലത്തിനുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. 1500 രൂപയാണ് ടെന്‍ഡര്‍ ഫീസ്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ 202 വസ്തുക്കളാണ് ലേലത്തില്‍ വയ്ക്കുക. സാധനങ്ങളുടെ നിലവിലുള്ള സ്ഥിതി നിലനിര്‍ത്തിയാണ് ലേലം. പോരായ്മകളുണ്ടെങ്കില്‍ അത് അംഗീകരിച്ച് വേണം ലേലത്തില്‍ പങ്കെടുക്കുന്നയാള്‍ വാങ്ങേണ്ടത്. ജൂലായ് 11ന് സാധനങ്ങള്‍ പരിശോധിക്കാന്‍ സൗകര്യമുണ്ടാകും.
ലേലത്തില്‍ വയ്ക്കുന്ന സാധനങ്ങളുടെ പട്ടിക ചുവടെ
കളിപ്പാട്ടം, കത്തി, പെന്‍സില്‍, പ്ലേറ്റ്, ബൈബിള്‍, വസ്ത്രങ്ങള്‍, തേപ്പുപെട്ടി, ബാഗുകള്‍, ടിവി സ്റ്റാന്‍ഡ്, ക്യാമറ ഘടകങ്ങള്‍, ടിവി, ഷൂസ്, വിവിധ ചാര്‍ജറുകള്‍, ഇയര്‍ബഡ്, ടയര്‍, കീബോര്‍ഡ്, വാച്ച്, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്‌സ്, ഐഫോണ്‍ 12 പ്രോ ഗ്രാഫൈറ്റ്, 12 പ്രോ ഗോള്‍ഡ്, മാക്‌സ്ബുക്ക് എയര്‍ 13 ഇഞ്ച്, മാക്ബുക്ക് പ്രൊ (16 ഇഞ്ച്)
Source link