KERALAMLATEST NEWS
ന്യായസംഹിത: ചിദംബരത്തെ അപലപിച്ച് ഉപരാഷ്ട്രപതി

ഭാരതീയ ന്യായസംഹിത ഉൾപ്പെടെ മൂന്ന് പുതിയ നിയമങ്ങളുണ്ടാക്കിയത് പാർട്ട് ടൈം കമ്മിറ്റിയാണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് ഉപരാഷ്ട്രപതി. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ക്രിമിനൽ നിയമങ്ങളെ രാജ്യത്തിന്റെ പുരോഗതിക്കും അഭിമാനത്തിനും ചേരുംവിധം പരിഷ്കരിക്കുകയാണ് ചെയ്തത്. മുൻധനമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ വ്യക്തി അതിനെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചത് ഞെട്ടലും വേദനയുമുണ്ടാക്കി. ബഹിരാകാശ ശാസ്ത്രരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടത്തെ താഴ്ത്തിക്കെട്ടുന്നവരുമുണ്ട്. രാജ്യത്തിന്റെ യശസ് ഇല്ലാതാക്കാനാണ് അത്തരക്കാരുടെ ശ്രമമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
Source link