CINEMA

'ജീവനും ജീവന്റെ ജീവനും'; കരിക്ക് താരം ജീവന്റെ വിവാഹനിശ്ചയം കഴിഞ്ഞു

‘ജീവനും ജീവന്റെ ജീവനും’; കരിക്ക് താരം ജീവന്റെ വിവാഹനിശ്ചയം കഴിഞ്ഞു | Jeevan Stephen

‘ജീവനും ജീവന്റെ ജീവനും’; കരിക്ക് താരം ജീവന്റെ വിവാഹനിശ്ചയം കഴിഞ്ഞു

മനോരമ ലേഖിക

Published: July 07 , 2024 10:08 AM IST

1 minute Read

കരിക്ക് താരം ജീവൻ സ്റ്റീഫനും റിയ സൂസനും

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. റിയ സൂസനുമായാണ് വിവാഹനിശ്ചയം നടത്തിയിരിക്കുന്നത്. കരിക്കിലെ സഹതാരം അർജുൻ രത്തനാണ് ഇക്കാര്യം ആരാധകരുമായി അറിയിച്ചത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അർജുൻ പങ്കുവച്ചു.

കരിക്ക് താരം ജീവന്റെ വിവാഹനിശ്ചയത്തിൽ നിന്ന് (instagram/@knowrichweddings)

‘കുടുംബത്തിലേക്ക് സ്വാഗതം,’ എന്ന അടിക്കുറിപ്പോടെയാണ് അർജുൻ രത്തൻ ജീവന്റെയും റിയയുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്. ‘ജീവനും ജീവന്റെ ജീവനും’ എന്നായിരുന്നു മറ്റൊരു കരിക്കു താരമായ അനു കെ അനിയൻ ജീവന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്. 

സുഹൃത്തുക്കളും ആരാധകരും ജീവനും റിയയ്ക്കും ആശംസകളുമായെത്തി. കരിക്കിന്റെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയമായ താരമാണ് ജീവൻ സ്റ്റീഫൻ. കരിക്ക് വെബ് സീരീസിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 

English Summary:
Karikku actor Jeevan Stephen’s engagement: Exclusive photos and details revealed

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-karikku mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list 4195bo3qlooa5tefpcr8fskq2s


Source link

Related Articles

Back to top button