KERALAMLATEST NEWS

വലിയ മീനുകളോടാണോ നിങ്ങൾക്ക് കൂടുതൽ ഇഷ്ടം? എങ്കിൽ അത് അവസാനിപ്പിച്ചോളൂ, കാരണം

ആലപ്പുഴ: ഫോർമാലിൻ ചേർത്ത് വിൽക്കാൻ കൊണ്ടുവന്ന മീനുകൾ അധികൃതർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാർക്കറ്റിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നാൽപ്പത്തഞ്ചുകിലോ കേര മീനുകൾ പിടിച്ചെടുത്തത്. ഇതിൽ വലിയ അളവിൽ ഫോർമാലിൻ ഉണ്ടായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നഗരസഭയുടെ ആരോഗ്യവിഭാഗവും ഫുഡ് സേഫ്ടി അധികൃതരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മീൻ പിടിച്ചെടുത്ത്. ഇത് നശിപ്പിച്ചു.

ട്രോളിംഗ് നിരോധനം മൂലം മത്സ്യ ലഭ്യത കുറവാണ്. അതിനാലാണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ദിസവങ്ങൾ പഴക്കമുള്ള മീനുകൾ രാസവസ്തുക്കൾ ചേർത്ത് മാർക്കറ്റുകളിലെത്തിക്കുന്നത്. ഇത്തരം മീനുകൾ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. വലിയ മീനുകളിലാണ് ഫോർമാലിൻ ഉൾപ്പടെയുള്ള രാസവസ്തുക്കൾ കൂടുതൽ ചേർക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

ചെമ്മീനും കൊഴുവയും

ട്രോളിംഗ് നിരോധനത്തിൽ വലിയ ബോട്ടുകൾ കരയ്ക്ക് കയറ്റിയിടുന്നതോടെ ചെറുവള്ളങ്ങൾക്ക് ചാകര. അയലയെയും മത്തിയെയും കടത്തിവെട്ടി ചെമ്മീനും കൊഴുവയുമാണ് താരങ്ങൾ..! ട്രോളിംഗ് നിരോധനം 31ന് അവസാനിക്കാനിരിക്കെ വള്ളക്കാർക്ക് ചെമ്മീനും കൊഴുവയും ലഭിച്ചത് കൊച്ചിയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. ഹാർബറുകളിലെ ലേലത്തറകളിൽ ചെമ്മീനും കൊഴുവയ്ക്കും ആവശ്യക്കാരും ഏറെയാണ്.

ജൂൺ ഒമ്പതിന് ട്രോളിംഗ് ആരംഭിച്ച് പകുതി ദിനങ്ങൾ പിന്നിട്ടപ്പോൾ മുതൽ പല വലിപ്പത്തിൽ പല പേരുകളിലുള്ള ചെമ്മീനും കൊഴുവയുമാണ് വള്ളങ്ങളിലെ മീൻപിടിത്തക്കാർക്ക് ലഭിക്കുന്നത്. അയലയും മത്തിയുമെല്ലാം കിട്ടുന്നുണ്ടെങ്കിലും അളവ് കുറഞ്ഞെന്ന് കാളമുക്ക് ഹാർബറിലെ മത്സ്യവ്യാപാരികൾ പറയുന്നു.


Source link

Related Articles

Back to top button