ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് സെമിയിൽ


ഡു​സ​ൽ​ഡോ​ർ​ഫ്: യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ലി​ൽ. ഷൂ​ട്ടൗ​ട്ടി​ലേക്കു കടന്ന ക്വാർട്ടർ ഫൈനലിൽ ഇം​ഗ്ല​ണ്ട് 5-3ന് ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ തോ​ൽ​പ്പി​ച്ചു. മു​ഴു​വ​ൻ സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്. ഇം​ഗ്ല​ണ്ട് അ​ഞ്ച് കി​ക്കും വ​ല​യി​ലാ​ക്കി​. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ആ​ദ്യ കി​ക്കെ​ടു​ത്ത മാ​നു​വ​ൽ അ​ക്കാ​ഞ്ചി​യു​ടെ ദു​ർ​ബ​ല ഷോ​ട്ട് ഗോ​ൾ​കീ​പ്പ​ർ ജോ​ർ​ദാ​ൻ പി​ക്ഫോ​ർ​ഡ് അ​നാ​യാ​സം കൈ​യി​ലാ​ക്കി. ബ്രീ​ൽ എം​ബോ​ളോ (75’) സ്വിസിനെ മുന്നി ലെത്തിച്ചു. 80-ാം മിനിറ്റിൽ ബു​കാ​യോ സാ​ക്ക​യു​ടെ ത​ക​ർ​പ്പ​ൻ ഷോ​ട്ട് സ്വി​സ് വ​ല തു​ള​ച്ചു. അ​ധി​ക​സ​മ​യ​ത്തും ഇ​തേ നി​ല തു​ട​ർ​ന്നു.


Source link

Exit mobile version