KERALAMLATEST NEWS

ചാമ്പ്യന്മാർ ജന്മനാട്ടിൽ; ട്വന്റി-20 ലോകകപ്പുമായി ടീം ഇന്ത്യ ഡൽഹിയിലെത്തി

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഡൽഹിയിലെത്തി. ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസ് ദ്വീപിൽ മൂന്ന് ദിവസം കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ബിസിസിഐ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.

ഇന്നലെ കരീബിയൻ പ്രാദേശിക സമയം രാവിലെ 4.50നാണ് മടക്കയാത്ര തുടങ്ങിയത്. ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. പുലർച്ചെ മുതൽ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും.

11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. തുടർന്ന് വിജയാഘോഷങ്ങൾക്കായി ടീം ഒന്നാകെ മുംബയ്‌യിലേക്ക് പോകും. വൈകിട്ട് അഞ്ചുമണിക്ക് മുംബയ് മറൈൻ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലുമായി വിക്ടറി പരേഡ് നടത്തും. പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ ആരാധകരെ രോഹിത് ശർമ്മ സോഷ്യൽ മീഡിയയിലൂടെ ക്ഷണിച്ചിട്ടുണ്ട്.

#IndianCricketTeam #TeamIndiaHomeComing #t20wc

First Visuals of Team India Arrival

FOLLOW ALL THE LIVE UPDATES HERE: https://t.co/PQyrLBlo0W pic.twitter.com/mcsfuGESkU
— News18 CricketNext (@cricketnext) July 4, 2024

ലോകകപ്പുമായി വിമാനത്തിൽ കയറിയ ഫോട്ടോ ക്യാപ്ടൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. AIC24WC ( എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ് ) എന്നാണ് സ്പെഷ്യൽ ചാർട്ടേഡ് വിമാനത്തിന് എയർ ഇന്ത്യ നൽകിയിരിക്കുന്ന സർവീസ് കോഡ്. ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസിൽ മൂന്നുദിവസമായി വിമാന സർവീസിന് വിലക്കുണ്ടായിരുന്നു.

It’s home 🏆 #TeamIndia pic.twitter.com/bduGveUuDF
— BCCI (@BCCI) July 4, 2024




Source link

Related Articles

Back to top button