കയ്‌റോ: ഇസ്രയേലിബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് യു.എസ്. മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ച് ഹമാസ്. ഗാസായുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉടമ്പടിയുടെ ആദ്യഘട്ടം നടപ്പാക്കി 16 ദിവസത്തിനുശേഷം ബന്ദികളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിർദേശം.വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പിടുന്നതിനുമുൻപ് ഇസ്രയേൽ ശാശ്വതമായി വെടിനിർത്തണമെന്ന മുൻ ആവശ്യം ഹമാസ് ഉപേക്ഷിച്ചു. ആറാഴ്ചനീളുന്ന ആദ്യ വെടിനിർത്തൽ ഘട്ടത്തിൽ ചർച്ചയ്ക്ക് അവർ സന്നദ്ധത അറിയിച്ചതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു.
Source link