SPORTS

ഹാൻഡ്: ജ​​ർ​​മ​​നി ക​​ലി​​പ്പി​​ൽ


ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ സ്റ്റു​​ട്ഗ​​ർ​​ട്ട്: യു​​വേ​​ഫ യൂ​​റോ ക​​പ്പ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ സ്പെ​​യി​​നിനോ​​ട് 2-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു പു​​റ​​ത്താ​​യ​​തി​​നി​​ടെ ല​​ഭി​​ക്കാ​​തെ​​പോ​​യ പെ​​നാ​​ൽ​​റ്റി​​യി​​ൽ വി​​വാ​​ദം പു​​ക​​യു​​ന്നു. ജ​​ർ​​മ​​നി ഒ​​ന്ന​​ട​​ങ്കം പെ​​നാ​​ൽ​​റ്റി ല​​ഭി​​ക്കാ​​ത്ത​​തി​​ന്‍റെ ക​​ലി​​പ്പി​​ലാ​​ണ്. 106-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന പെ​​നാ​​ൽ​​റ്റി റ​​ഫ​​റി ആ​​ന്‍റ​​ണി ടെ​​യ്‌​ല​​ർ അ​​നു​​വ​​ദി​​ച്ചി​​ല്ല. അ​​ദ്ദേ​​ഹം വീ​​ഡി​​യോ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ട്ടി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, അ​​സി​​സ്റ്റ​​ന്‍റ് റ​​ഫ​​റി​​മാ​​രോ​​ട് അ​​ഭി​​പ്രാ​​യ​​മാ​​രാ​​ഞ്ഞി​​ല്ലെ​​ന്നും ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നു. ജ​​ർ​​മ​​ൻ കോ​​ച്ച് ജൂ​​ലി​​യ​​ൻ നേ​​ഗ​​ൽ​​സ്മാ​​ൻ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പൊ​​ട്ടി​​ത്തെ​​റി​​ച്ചു. പ​​ന്ത് ബോ​​ധ​​പൂ​​ർ​​വം കൈ​​യി​​ൽ ത​​ട്ടി​​യ​​ത​​ല്ലാ​​യി​​രി​​ക്കാം. പ​​ക്ഷേ, അ​​തൊ​​രു ന്യാ​​യീ​​ക​​ര​​ണ​​മ​​ല്ല – നെ​​ഗ​​ൽ​​സ്മാ​​ൻ ആ​​രോ​​പി​​ച്ചു. ടോ​​ണി, മ്യു​​ള്ള​​ർ ജ​​ർ​​മ​​ൻ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ ടോ​​ണി ക്രൂ​​സി​​ന്‍റെ ക​​രി​​യ​​റി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു സ്പെ​​യി​​നി​​നെ​​തി​​രാ​​യ ക്വാ​​ർ​​ട്ട​​ർ. ജ​​ർ​​മ​​നി യൂ​​റോ ക​​പ്പി​​ൽ​​നി​​ന്നു പു​​റ​​ത്താ​​യ​​തോ​​ടെ ടോ​​ണി​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​രം സ​​ങ്ക​​ട​​ത്തി​​ല​​വ​​സാ​​നി​​ച്ചു. ഗാ​​ല​​റി​​യി​​ൽ നി​​റ​​ഞ്ഞ സ്പാ​​നി​​ഷ് ആ​​രാ​​ധ​​ക​​ർ ടോ​​ണി ക്രൂ​​സി​​ന് അ​​ഭി​​വാ​​ദ്യം അ​​ർ​​പ്പി​​ച്ചെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. സ്പാ​​നി​​ഷ് ടീ​​മാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു ടോ​​ണി ക്രൂ​​സ് ക​​ളി​​ച്ചി​​രു​​ന്ന​​ത്. അ​​തു​​പോ​​ലെ രാ​​ജ്യാ​​ന്ത​​ര ഫു​​ട്ബോ​​ളി​​ൽ തോ​​മ​​സ് മ്യു​​ള്ള​​റി​​ന്‍റെ​​യും അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രി​​ക്കും യൂ​​റോ ക്വാ​​ർ​​ട്ട​​ർ. യൂ​​റോ ക​​പ്പോ​​ടെ ബൂ​​ട്ട​​ഴി​​ക്കു​​മെ​​ന്ന് മ്യു​​ള്ള​​ർ നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.


Source link

Related Articles

Back to top button