‘കേന്ദ്രമന്ത്രിയായാൽ ഇങ്ങനെ വേണം’;ആഡംബര കസേരയോട് നോ പറഞ്ഞ് സുരേഷ് ഗോപി, വൈറൽ വീഡിയോ
തൃശൂർ: പൊതുപരിപാടിയിൽ തനിക്കായി ഒരുക്കിയ കസേര മാറ്റിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സ്വച്ഛതാ പക്വാഡ 2024 പരിപാടിക്കായി വേദിയിൽ ഒരുക്കിയ ആഡംബര കസേര മാറ്റിച്ച് പ്ലാസ്റ്റിക് കസേരയാണ് സുരേഷ് ഗോപി സ്ഥാപിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ സംഘാടകർ സുരേഷ് ഗോപിയുടെ നിർദ്ദേശ പ്രകാരം കസേര മാറ്റുകയായിരുന്നു. മാറ്റിയ കസേരയിൽ സുരേഷ് ഗോപിയുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു. പിന്നാലെ നിറഞ്ഞ കയ്യടികളോടെയാണ് കേന്ദ്രമന്ത്രിയെ കാണികൾ സ്വാഗതം ചെയ്തത്.
കസേര മാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യേക്ഷപ്പെട്ടതോടെ നിരവധി പേരാണ് സുരേഷ് ഗോപിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘ഒരു കേന്ദ്രമന്ത്രിയായൽ ഇങ്ങനെ വേണം’, ആഡംബരത്തോട് നോ, സുരേഷ് ഗോപി എന്നും ജനങ്ങൾക്കൊപ്പം’ തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഒരു വിഭാഗം സുരേഷ് ഗോപിയെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നാണ് അവർ ചോദിക്കുന്നത്.
ആളുകളുടെ മുന്നിൽ ഇങ്ങനെ ഒരു പ്രഹസനം ആവശ്യമുണ്ടോ എന്നും പലരും കമന്റായി ചോദിക്കുന്നുണ്ട്. ‘അബ്ദുൽ കലാം സാർ മുന്നേ ഇതു ചെയ്ത വീഡിയോ കണ്ടായിരുന്നു അല്ലെ’ എന്നും പലരും ചോദിക്കുന്നുണ്ട്.
Source link