KERALAMLATEST NEWS
അമ്മയേയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി; മരണം അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച്

തിരുവനന്തപുരം: പാലോട് അമ്മയേയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), മകൾ ഗീത (59) എന്നിവരാണ് മരിച്ചത്. ഇവർ അമിതമായ അളവിൽ ഉറക്കഗുളിക കഴിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട് ഇവർക്കെതിരായി വിധി വന്നിരുന്നു. ഇതായിരിക്കാം ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).
വീടിന്റെ ഹാളിലാണ് ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു സുപ്രഭയുടെ മൃതദേഹം. ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിലുണ്ടായിരുന്നു.
Source link