CINEMA

‘ഹൻസുവിനോട് ബ്ലോക്ക് മാറ്റാൻ പറയോ’; അഹാനയുടെ മുന്നിൽ അഭ്യർഥന; മറുപടി വൈറൽ

സമൂഹ മാധ്യമങ്ങളിൽ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും മെസേജ് ബോക്സിലും അനാവശ്യ കാര്യങ്ങൾ ഒപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിൽ മോശം കമന്റ് ഇടലാണ് പലരുടെയും പതിവ്. അതൊരു പരിധി വിട്ടാൽ ഇത്തരക്കാരെ പല താരങ്ങളും ബ്ലോക്ക് ചെയ്യാറുണ്ട്. അങ്ങനെയൊരാൾക്ക് അഹാന നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
കക്ഷിയെ ബ്ലോക്ക് ചെയ്തത് അഹാനയുടെ അനുജത്തി ഹൻസിക കൃഷ്ണയാണ്. അനുജത്തിയോട് ചേച്ചി കാര്യം അവതരിപ്പിച്ചാൽ, നടക്കും എന്ന പ്രതീക്ഷയിലാണ് യുവാവ് അഭ്യർത്ഥനയുമായി അഹാനയുടെ മുന്നിലെത്തിയത്. ‘ഹൻസുവിനോട് ബ്ലോക്ക് മാറ്റാൻ പറയോ’ എന്നാണ് ആവശ്യം. ആളുടെ പ്രൊഫൈൽ ഫോട്ടോയും പേരും മറച്ച ശേഷം ആ സംഭാഷണം അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവച്ചു.

‘ഇല്ല, കഷ്‌ടപ്പെട്ട് ചോദിച്ചു മേടിച്ചതല്ലേ, സൂക്ഷിച്ചു വച്ചോ (പിന്നെ ട്രോഫി ഇമോജിയും)’ എന്നായി അഹാനയുടെ പ്രതികരണം. 
ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിനു ഫോളോവേഴ്‌സുള്ള 18കാരിയാണ് ഹൻസിക കൃഷ്ണകുമാർ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഹൻസിക.

English Summary:
Ahaana Krishna responds to a person blocked by her sister Hansika


Source link

Related Articles

Back to top button