കെ​സി​സി​എ​ന്‍​എ ക​ണ്‍​വ​ന്‍​ഷ​ന്‍ ക്നാ​നാ​യ ഐക്യവേ​ദി​യാ​ക​ണ​മെ​ന്ന് മാർ മൂലക്കാട്ട്


ബി​ജു കി​ഴ​ക്കേ​ക്കൂ​റ്റ് ടെ​ക്സ​സ്: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ന്‍​എ) ക​ണ്‍​വ​ന്‍​ഷ​ന്‍ ക്നാ​നാ​യ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന വേ​ദി​യാ​ക​ണ​മെ​ന്ന് കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ കെ​സി​സി​എ​ന്‍​എ​യു​ടെ 15-ാം ക​ണ്‍​വ​ന്‍​ഷ​ന് സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ലെ ഹെ​ന്‍​റി ബി ​ഗോ​ണ്‍​സാ​ല​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. വി​ശു​ദ്ധ കു​ർ​ബാ​ന​യോ‌​ടെ‌​യാ​ണ് ക​ൺ​വ​ൻ​ഷ​നു തു​ട​ക്കം​കു​റി​ച്ച​ത്. മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​നൊ​പ്പം അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ വൈ​ദി​ക​രും വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. കെ​സി​സി​എ​ന്‍​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ടാ​ട്ട്, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​പ്സ​ന്‍ പു​ര​യം​പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജീ​ഷ് പോ​ത്ത​ൻ, ജോ. ​സെ​ക്ര​ട്ട​റി ജോ​ബി​ൻ ക​ക്കാ​ട്ടി​ൽ, ട്ര​ഷ​റ​ർ സാ​മോ​ൻ പ​ള്ളാ​ട്ടു​മ​ഠം, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​റി​ൻ കു​ര്യ​ൻ പ​ട​പ്പ​മാ​ക്കി​ൽ, ഡാ​ള​സ്-​സാ​ൻ അ​ന്‍റോ​ണി​യോ ആ​ർ​വി​പി ഷി​ന്‍റോ വ​ള്ളി​യോ​ട​ത്ത്, വെ​സ്റ്റേ​ൺ റീ​ജ​ൺ ആ​ർ​വി​പി ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ, ഷി​ക്കാ​ഗോ ആ​ർ​വി​പി സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കൂ​റ്റ്, ഹൂ​സ്റ്റ​ൺ ആ​ർ​വി​പി അ​നൂ​പ് മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത്, ഡി​ട്രോ​യ്റ്റ് ആ​ർ​വി​പി അ​ല​ക്സ് പു​ല്ലു​കാ​ട്ട്, ന്യൂ​യോ​ർ​ക്ക് ആ​ര്‍​വി​പി ജയിം​സ് ആ​ല​പ്പാ​ട്ട്, അ​റ്റ്‌ലാ​ന്‍റ-​മ​യാ​മി ആ​ർ​വി​പി ലി​സി കാ​പ​റ​മ്പി​ൽ, കാ​ന​ഡ ആ​ർ​വി​പി ലൈ​ജു ചേ​ന്ന​ങ്കാ​ട്ട്, നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജ​ൺ ആ​ർ​വി​പി ജോ​ബോ​യ് മ​ണ​ലേ​ൽ, താ​മ്പ ആ​ർ​വി​പി ജ​യിം​സ് മു​ക​ളേ​ൽ, കെ​സി​ഡ​ബ്ല്യു എ​ഫ്എ​ൻ​എ പ്ര​സി​ഡ​ന്‍റ് പ്രീ​ണ, കെ​സി​വൈ​എ​ൽ​എ​ൻ​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ ക​ര​കാ​ട്ടി​ൽ, കെ​സി​വൈ​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ പു​ലി​ക്കു​ന്നേ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷീ​ജ വ​ട​ക്കേ​പ​റ​മ്പി​ൽ, ജ​യി​ൻ മാ​ക്കി​ൽ, സി​റി​ൽ തൈ​പ​റ​മ്പി​ൽ, ഏ​ബ്ര​ഹാം പെ​രു​മ​ണി​ശേ​രി​ൽ, വി​നീ​ത് ക​ടു​ത്തോ​ടി​ൽ, ഷി​ബു പാ​ല​കാ​ട്ട്, ഷി​ജു ത​ണ്ട​ച്ചേ​റി​ൽ, ഫി​ലി​പ്സ് ജോ​ർ​ജ്, ഡൊ​മി​നി​ക് ചാ​ക്കോ​ണ​ൽ, ഷി​ബു ഒ​ളി​യി​ൽ, സ​ജി മ​രി​ങ്ങാ​ട്ടി​ൽ, ജോ​ണി ച​ക്കാ​ല​ക്ക​ൽ, സി​റി​ൽ ത​ട​ത്തി​ൽ, ജോ​ൺ വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ, ജോ​സ് വെ​ട്ടു​പാ​റ​പ്പു​റ​ത്ത്, ജി​ത്തു തോ​മ​സ്, കി​ര​ൺ, സ​ന്തോ​ഷ്, കു​ര്യ​ൻ ജോ​സ​ഫ്, തോ​മ​സ് മു​ണ്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് സം​സ്കാ​രി​ക പ​രി​പാ​ടി ന​ട​ൻ ലാ​ലു അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


Source link

Exit mobile version