WORLD

പ്ര​ച​ണ്ഡ ബു​ധ​നാ​ഴ്ച വി​ശ്വാ​സ​വോ​ട്ട് തേടും


കാ​​​​​ഠ്മ​​​​​ണ്ഡു: നേ​​​​​പ്പാ​​​​​ൾ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പു​​​​​ഷ്പ ക​​​​​മാ​​​​​ൽ ദ​​​​​ഹ​​​​​ൽ പ്ര​​​​​ച​​​​​ണ്ഡ ബു​​​​​ധ​​​​​നാ​​​​​ഴ്ച വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് നേ​​​​​രി​​​​​ടും. വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​നു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്യ​​​​​ണ​​​​​മെ​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റി​​​​​നു ക​​​​​ത്ത​​​​​യ​​​​​ച്ച​​​​​താ​​​​​യി പ്രാ​​​​​ദേ​​​​​ശി​​​​​ക മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന ക​​​​​മ്യൂണി​​​​​സ്റ്റ് പാ​​​​​ർ​​​​​ട്ടി ഓ​​​​​ഫ് നേ​​​​​പ്പാ​​​​​ൾ യു​​​​​ണൈ​​​​​റ്റ​​​​​ഡ് മാ​​​​​ർ​​​​​ക്സി​​​​​സ്റ്റ് ലെ​​​​​നി​​​​​നി​​​​​സ്റ്റ് (സി​​​​​പി​​​​​എ​​​​​ൻ-​​യു​​​​​എം​​​​​എ​​​​​ൽ) നേ​​​​​പ്പാ​​​​​ളി കോ​​​​​ണ്‍​ഗ്ര​​​​​സു​​​​​മാ​​​​​യി ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് പ്ര​​​​​ച​​​​​ണ്ഡ മ​​​​​ന്ത്രി​​​​​സ​​​​​ഭ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യ​​​​​ത്.


Source link

Related Articles

Back to top button