KERALAMLATEST NEWS

ദ്വിദിന സന്ദർശനം; ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്‌‌ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. പ്രത്യേക വ്യോമസേന വിമാനത്തിൽ രാവിലെ 10.55ന് തിരുവനന്തപുരത്തെത്തും. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക സ്വീകരണത്തിനു ശേഷം 11.30ന് നടക്കുന്ന വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ പന്ത്രണ്ടാമത് ബിരുദദാന സമ്മേളനത്തിൽ പങ്കെടുക്കും.

വൈകിട്ട് മൂന്നോടെ ഹെലികോപ്ടറിൽ കൊല്ലത്തേക്ക് പോകും. അഷ്ടമുടി കായലിലൂടെയുള്ള യാത്രയും ഉപരാഷ്ട്രപതിയുടെ പരിപാടിയിലുണ്ട്. നാളെ രാവിലെ തിരുവനന്തപുരത്തെത്തി 9.45ന് ഡൽഹിക്ക് മടങ്ങും. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും.


Source link

Related Articles

Back to top button