KERALAMLATEST NEWS

വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുത്,​ അമീബിക് മസ്തിഷ്ക ജ്വരം തടയാൻ ഉന്നതതല യോഗം

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവുമായി ബന്ധപ്പെട്ടുയർന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല .യോഗത്തിലാണ് നിർദ്ദേശം. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്നും സ്വിമ്മിംഗ് പൂളുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളിലാണ് ഈ അസുഖം കൂടുതലായും കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നത് രോഗം തടയാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി,​ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി,​ ആരോഗ്യ വകുപ്പ് ഡയറക്ടർ ,​ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അടക്കമുള്ള വർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് ഡയറക്ടർ അടക്കമുള്ളവർ യോഗത്തിൽ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ ചെയ്യാനാവുമെന്നതിനെ കുറിച്ചുള്ള ആലോചനകളും നടന്നു.


Source link

Related Articles

Back to top button