കോഴിക്കോട്ട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു,​ ചികിത്സയിലുളളത് 14കാരൻ

കോഴിക്കോട് : കോഴിക്കോട്ട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്‌ടർമാർ പറഞ്ഞു.

കേരളത്തിൽ രണ്ടുമാസത്തിനിടെ മൂന്നുകുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഫറോക്ക് സ്വദേശിയായ 13കാരൻ മൃദുൽ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടൊണ് രോഗബാധയുണ്ടായത്. ജൂൺ അവസാനം കണ്ണൂർ സ്വദേശിയായ 13കാരി ദക്ഷിണ രോഗം ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം. സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി കുളത്തിൽ കുളിച്ചിരുന്നതായാണ് വിവരം.


Source link

Exit mobile version