തിരുവനന്തപുരം: മലപ്പുറത്തെ പ്ളസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നൂറിലേറെ താത്കാലിക ബാച്ചുകൾ ആവശ്യമാണെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച രണ്ടംഗ സമിതിയുടെ ശുപാർശ.
ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളാണ് ആവശ്യം. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമാവും അന്തിമതീരുമാനം. സപ്ളിമെന്ററി അലോട്ട്മെന്റിനായുള്ള അന്തിമ കണക്കുകൾ എടുത്തശേഷം വിഷയം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ (അക്കാഡമിക്) ആർ.സുരേഷ് കുമാർ, മലപ്പുറം ആർ.ഡി.ഡി ഡോ.പി.എൻ. അനിൽ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. വിദ്യാഭ്യാസമന്ത്രിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
എസ്.എസ്.എൽ.സിയ്ക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുപോലും പ്ളസ് വണ്ണിന് പ്രവേശനം ലഭിക്കാതെ വന്ന മലപ്പുറം ജില്ലയിൽ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസവകുപ്പാണ് രണ്ടംഗസമിതിയെ നിയോഗിച്ചത്. എത്ര ബാച്ചുകൾ വേണമെന്ന് തിട്ടപ്പെടുത്താനായിരുന്നു സമിതി.
ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ അടക്കം സമരരംഗത്ത് ഇറങ്ങിയത് വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും ക്ഷീണമുണ്ടാക്കിയിരുന്നു. വിദ്യാഭ്യാസമന്ത്രി
ജൂൺ 25 ന് വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് താത്കാലിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനമായത്.
പി.എസ്.സിസർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് മൃദംഗം ഫോർ ഡാൻസ് (കേരള നടനം) (കാറ്റഗറി നമ്പർ 181/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 9 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (യു.പി.എസ്.)- ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 687/2021) തസ്തികയിലേക്ക് 12 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ - ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി (കാറ്റഗറി നമ്പർ 51/2020) തസ്തികയിലേക്ക് 17, 18, 19 തീയതികളിലും അസിസ്റ്റന്റ് പ്രൊഫസർ - ഓർഗാനോൻ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി (കാറ്റഗറി നമ്പർ 57/2020) തസ്തികയിലേക്ക് 17, 19 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (ഡിപ്പാർട്ട്മെന്റൽ ക്വാട്ട) (കാറ്റഗറി നമ്പർ 252/2022) തസ്തികയിലേക്ക് 17 നും ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 664/2022) തസ്തികയിലേക്ക് 24 നും ഹൗസിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 514/2022), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 551/2021) തസ്തികയിലേക്ക് 24, 25, 26 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വകുപ്പുതല സാദ്ധ്യതാ പട്ടിക
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ പ്യൂൺ (ഓഫീസ് അറ്റൻഡന്റ്)/വാച്ച്മാൻ വിഭാഗത്തിൽ യോഗ്യതയുള്ളവർക്ക് തസ്തികമാറ്റം വഴി ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആയി നിയമിക്കുന്നതിനുള്ള അർഹതാ നിർണയ പരീക്ഷയുടെ (കാറ്റഗറി നമ്പർ 481/2022) സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
Source link