WORLD
കീയർ സ്റ്റാർമറിനെ മോദി അഭിനന്ദിച്ചു

ന്യൂഡൽഹി: യുകെയിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കീയർ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുതിയ സർക്കാരുമായി സഹകരിക്കാൻ ഇന്ത്യ തയാറാണെന്നും ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് കൂടുതൽ പങ്കാളിത്തവും ക്രിയാത്മകമായ സഹകരണവും പ്രതീക്ഷിക്കുന്നതായി മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ പ്രധാനമന്ത്രി ഋഷി സുനാക്കിന് മോദി നന്ദി പറയുകയും ചെയ്തു.
Source link