തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ,സ്വാശ്രയ കോളേജുകളിലേക്ക് ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കൽ
കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച എസ്.സി,എസ്.ടി ക്ലെയിം നിരസിക്കപ്പെട്ട അപേക്ഷകർക്ക് ജനറൽ ക്വാട്ടയിൽ പരിഗണിക്കുന്നതിന് അപേക്ഷാഫീസിന്റെ ബാക്കി തുക ഓൺലൈനായി ഈമാസം 8വരെ ഒടുക്കാം. അപേക്ഷകർ അപേക്ഷാ നമ്പർ, രജിസ്ട്രേഷൻ ഐ.ഡി, പാസ്സ്വേർഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഹോം പേജിൽ നിന്നും ഓൺലൈനായി അപേക്ഷാഫീസ് ഒടുക്കാം.കൂടുതൽ വിവരങ്ങൾക്ക് 04712560363, 364,www.lbscentre.kerala.gov.in
സി.എം.എസ് അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി: യു.പി.എസ്.സി നടത്തുന്ന കമ്പൈൻഡ് മെഡിക്കൽ സർവീസസ് (സി.എം.എസ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: upsc.gov.in. ജൂലായ് 14-നാണ് പരീക്ഷ.
CTET അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി: സി.ബി.എസ്.ഇ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ctet.nic.in ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ജൂലായ് ഏഴിന് രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ. പേപ്പർ II രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ I ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെയും നടക്കും.
ഐ.ടി.ഐ പ്രവേശനം:
അപേക്ഷ 12വരെ
തിരുവനന്തപുരം: ഗവ.ഐ.ടി.ഐകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 12 വരെ നീട്ടി. അപേക്ഷകർ 15 നകം ഗവ. ഐ.ടി.ഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. https://itiadmissions.kerala.gov.in, https://det.kerala.gov.in വെബ്സൈറ്റുകളിൽ അപേക്ഷിക്കാം.
മിംസിലേക്ക് സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം : സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിലെ എം.എസ്സി (എം.എൽ.ടി) പതോളജി കോഴ്സിന് ഒഴിവുള്ള 2 സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് റീജണൽ സെന്ററുകളിലും ഹെഡ് ഓഫീസിലും 8ന് നടത്തും. www.lbscentre.kerala.gov.inറാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഹാജരായി രാവിലെ 11ന് മുമ്പ് രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം നേടിയ അപേക്ഷകർ എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 04712560361,363,364.
പി.ജി. ഡെന്റൽ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ എം.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നീറ്റ് എം.ഡി.എസ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് 8ന് രാത്രി 12വരെ അപേക്ഷിക്കാം. സർവ്വീസ് വിഭാഗം ഉൾപ്പെടെയുള്ളവർക്കാണ് അപേക്ഷിക്കാനാവുക. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഫോൺ: 0471 2525300.
പരീക്ഷയും അഭിമുഖവും മാറ്റിവച്ചു
തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം (സി.ഇ.ടി) വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് 8ന് രാവിലെ 9ന് നടത്താനിരുന്ന അസി. പ്രൊഫസർമാരുടെ എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അസി.പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക് https://www.keralauniversity.ac.in/jobs.
ആർ.സി.സിയിൽ കാർഡിയോളജിസ്റ്റ്
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ കാർഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈമാസം 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
Source link